എം.എ മ്യൂസിയോളജി: ഇപ്പോൾ അപേക്ഷിക്കാം
കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ എം.എ മ്യൂസിയോളജി കോഴ്‌സിന് ഇപ്പോൾ അപേക്ഷിക്കാം.
സർവകലാശാലയുടെ കാലടി മുഖ്യ കാംപസിലാണ് കോഴ്‌സ് നടത്തുന്നത്. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും എം.എ, എം.എസ്‌സി, എം.എസ്.ഡബ്ല്യു. കോഴ്‌സുകളിലേക്കുള്ള അഡ്മിഷൻ.
ഈ സർവകലാശാലയിൽനിന്നും ബിരുദം നേടിയവർക്കോ സർവകലാശാല അംഗീകരിക്കുന്ന മറ്റു സർവകലാശാലകളിൽ നിന്നു ബിരുദം (10 2 3 പാറ്റേൺ) കരസ്ഥമാക്കിയവർക്കോ അപേക്ഷിക്കാം. ബി.എ പ്രോഗ്രാമിന്റെ ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം പ്രകാരം എല്ലാ കോഴ്‌സുകളും പൂർത്തിയായവർക്കും ഒന്ന് മുതൽ നാല് സെമസ്റ്ററുകൾ വിജയിച്ച് (എട്ട് സെമസ്റ്റർ പ്രോഗ്രാമിന് ഒന്ന് മുതൽ ആറ് സെമസ്റ്ററുകൾ വിജയിച്ച്) 2022 ഏപ്രിൽ, മെയ് മാസങ്ങളിൽ അവസാന സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. 22ന് മുമ്പ് ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. പ്രവേശന പരീക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: www.ssus.ac.in
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."