HOME
DETAILS
MAL
കൂട്ടപ്പരിശോധന അശാസ്ത്രീയമെന്ന് ഡോക്ടര്‍മാരുടെ സംഘടന; ഫലം വൈകുന്നത് പ്രതികൂലമാകും
backup
April 22 2021 | 05:04 AM
തിരുവനന്തപുരം: കൊവിഡ് കൂട്ടപ്പരിശോധനയ്ക്ക് എതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. കൂട്ടപ്പരിശോധന അശാസ്ത്രീയമാണെന്നും ഫലം വൈകുന്നത് പ്രതികൂലമാകുമെന്നും കെ.ജി.എം.ഒ.എ വിമര്‍ശിക്കുന്നു.
രോഗലക്ഷണമുള്ളവരിലേയ്ക്കും സമ്പര്‍ക്കപ്പട്ടികയിലുള്ളവരിലേയ്ക്കുമായി പരിശോധന ചുരുക്കണം. ലാബ് സൗകര്യം വര്‍ധിപ്പിക്കണം. മനുഷ്യവിഭവശേഷി വര്‍ധിപ്പിക്കണം എന്നും കെജിഎംഒഎ പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് സംഘടന ചീഫ് സെക്രട്ടറിക്ക് കത്ത് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."