ചിതയിലെരിയാത്ത ആശങ്കകള്‍
കോഴിക്കോട്ട് കൊവിഡ് ബാധിച്ച് മരിച്ച സുനിത, ബാലകൃഷ്ണന്‍, ഷീന, സുരേഷ് എന്നിവരുടെ മൃതദേഹങ്ങള്‍ വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ ഹെല്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ലീഡര്‍ വി.കെ പ്രമോദിന്റെ നേതൃത്വത്തില്‍ വൊളണ്ടിയര്‍മാരായ ഇന്‍സാഫ് സിബില്‍, അമീര്‍ സുഹൈല്‍, അബ്ദുറഹ്മാന്‍ നൈനാംവളപ്പ് എന്നിവര്‍ ചേര്‍ന്ന് ദഹിപ്പിക്കുന്ന ചിത്രം പകര്‍ത്തിയ സുപ്രഭാതം ഫോട്ടോഗ്രാഫര്‍ നീധീഷ് കൃഷ്ണന്റെ കുറിപ്പ്
'' ഇനിയും കേസുകള്‍ കൂടിയാല്‍ കൂട്ടിയിട്ട് കത്തിക്കേണ്ടി വരും' ' ഭീതിയോടെയാണ് ഈ അടക്കം പറച്ചിലുകള്‍ ഇന്നലെ കോഴിക്കോട് വെസ്റ്റ്ഹില്‍ ശ്മശാനത്ത് നിന്നും കേട്ടത്. കൊവിഡ് 19 എന്ന മരണ വൈറസ് അത്രയേറെ മനുഷ്യരെ കൊന്നൊടുക്കാന്‍ തുടങ്ങിയിരിക്കുന്നു. അങ്ങനെ ജീവിതത്തില്‍ നെഞ്ചില്‍ വിങ്ങലുകള്‍ മാത്രം സമ്മാനിച്ച് ഒരു രാത്രി കൂടി കടന്ന്‌പോയിരിക്കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലും സ്വകാര്യ ആശുപത്രിയിലുമായി കോവിഡ് ബാധിച്ച് മരിച്ച സുനിത, ബാലകൃഷ്ണന്‍, ഷീന, സുരേഷ് എന്നിവരുടെ മൃതദേഹങ്ങള്‍ വെസ്റ്റ്ഹില്‍ സ്മശാനത്തില്‍ ഹെല്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ലീഡര്‍ വി,കെ പ്രമോദിന്റെ നേതൃത്വത്തില്‍ വൊളണ്ടിയര്‍മാരായ ഇന്‍സാഫ് സിബില്‍, അമീര്‍ സുഹൈല്‍, അബ്ദുറഹ്മാന്‍ നൈനാംവളപ്പ് എന്നിവര്‍ ചേര്‍ന്ന് ദഹിപ്പിക്കുമ്പോള്‍ ശോകമൂകമായ ശ്മശാനത്തില്‍ കണ്ടത് മനുഷ്യനന്മയുടെ ഉദാത്തമായ മാതൃകയാണ്.
സ്‌നേഹം തുളുമ്പുന്ന ഹൃദയങ്ങളുടെ കനലെയെരിയുന്ന മിടിപ്പുകളാണ്. ജീവിതം ഇത്രയേ ഉള്ളൂ എന്ന് വീണ്ടും വീണ്ടും ഈ മഹാമാരി എന്നെ ഓര്‍മിപ്പിക്കുന്നു. ബന്ധുക്കളിലൊരാള്‍ ദൂരെ നിന്ന് കത്തിയെരിയുന്ന ചിതയിലേക്ക് നോക്കിനില്‍ക്കുന്നുണ്ടായിരുന്നു ഏകനായി, അദ്ദേഹത്തിന്റെ മനസ്സില്‍ എരിയുന്ന ചിതയുടെ പൊള്ളിന്റെ വേദന വേഗത്തില്‍ തന്നെ എന്നിലേക്ക് പകര്‍ന്ന് നല്‍കാന്‍ ആ നില്‍പ്പ് മാത്രം മതിയായിരുന്നു. എത്രയേറെ പ്രതീക്ഷകളും സ്വപ്‌നങ്ങളും കൂട്ടി വച്ചവരുടെ മനസ്സുകളാണ് ഇന്നലെ നിമിഷാര്‍ദ്ദം കൊണ്ട് അഗ്‌നി ദഹിപ്പിച്ചു കളഞ്ഞത്. ഇനിയും വൈകിയില്ല ജാഗ്രതയോടെ മുന്നേറൂ..
പ്രിയ്യപ്പെട്ടവരെ വരൂ ഈ ലോകത്തെ നമുക്ക് സ്‌നേഹചിതകള്‍ക്കൊണ്ട് ദഹിപ്പിക്കാം...????
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."