എറണാകുളത്ത് നാലായിരം കടന്നു; കോഴിക്കോട് മൂവായിരത്തിനു മുകളില്‍; നാലുജില്ലകളില്‍ രണ്ടായിരം കടന്നു, പിടിച്ചുകെട്ടാനാകാതെ കൊവിഡ് തേരോട്ടം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോള്‍ എറണാകുളം ജില്ലയില്‍ രോഗികളുടെ എണ്ണം നാലായിരം കവിഞ്ഞു. കോഴിക്കോട് മൂവായിരവും. അതേ സമയം നാലു ജില്ലകളില്‍ രണ്ടായിരം കടന്നു മൂവായിരത്തിനടുത്തേക്കടുക്കുകയാണ് ഈ ജില്ലകളില്‍. നാലു ജില്ലകളില്‍ ആയിരത്തിനുമുകളിലാണ് രോഗികളുടെ എണ്ണം. നാലു ജില്ലകളില്‍ മാത്രമാണ് ആയിരത്തില്‍ താഴെ രോഗികളുള്ളത്. ജില്ലയിലെ കണക്കുകള്‍ ഇങ്ങനെയാണ്. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂര്‍ 1747, പാലക്കാട് 1518, പത്തനംതിട്ട 1246, ആലപ്പുഴ 1157, കൊല്ലം 988, ഇടുക്കി 931, കാസര്‍ഗോഡ് 701, വയനാട് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധനാഴ്ച 1,40,671 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,177 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,47,28,177 സാമ്പിളുകളാണ് പരിശോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."