ദുബൈ യാത്രക്ക് ഇനി പാസ്‌പോര്‍ട്ടും ബോര്‍ഡിങ് പാസ്സും ഒന്നും വേണ്ട; മുഖം തന്നെ ധാരാളം
ദുബൈ; ബയോ മെട്രിക് സംവിധാനം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിലവില്‍ വന്നതോടെ ഇനി രേഖകളില്ലാതെ യാത്ര ചെയ്യാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. പാസ്‌പോര്‍ട്ടും ബോര്‍ഡിങ് പാസും ഒന്നും വേണ്ട, തിരിച്ചറിയല്‍ രേഖയായി യാത്രക്കാരന്റെ മുഖം തന്നെ ധാരാളമാണ്.
മുഖവും കണ്ണും സ്‌കാന്‍ ചെയ്യുന്നതോടെ വ്യക്തികളുടെ സകല വിവരങ്ങളും വിമാനത്താവളത്തിലെ കമ്പ്യൂട്ടറുകളില്‍ തെളിയും. ഇതോടെ ബോര്‍ഡിങ് പാസ് പോലുമില്ലാതെ ദുബൈ വിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗേറ്റുകളിലൂടെ കടന്നുപോകാന്‍ കഴിയും.കൂടാതെ ദുബൈ വിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗേറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. നിലവില്‍ 122 സ്മാര്‍ട്ട് ഗേറ്റുകളാണ് ഇവിടെയുള്ളത്. കഴിഞ്ഞ വര്‍ഷം 1.2 കോടി യാത്രക്കാര്‍ ഇത് ഉപയോഗപ്പെടുത്തി.
രണ്ടു വര്‍ഷത്തോളമായി ദുബൈ വിമാനത്താവളത്തില്‍ ബയോമെട്രിക് സംവിധാനം ഉപയോഗത്തില്‍ ഉണ്ട് . എന്നാല്‍, ഒരു രേഖയും കൈയില്‍ കരുതാതെ യാത്ര സാധ്യമാകുന്നതാണ് യാഥാര്‍ഥ്യമാകാന്‍ പോകുന്നത് ഇതാദ്യമാണ്. ഇമാറാത്തി പൗരന്മാര്‍ക്കും പ്രവാസികള്‍ക്കുമെല്ലാം ഈ സംവിധാനം പ്രയോജനപ്പെടുത്താം.
2019 മുതല്‍ ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സില്‍ (ജിഡിഎഫ്ആര്‍എ) രജിസ്റ്റര്‍ ചെയ്ത എല്ലാ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും ഈ സംവിധാനം ബാധകമാണ്. ഇവരുടെ എല്ലാ ബയോമെട്രിക് വിവരങ്ങളും ഭാവി യാത്രകള്‍ക്കായി ജിഡിഎഫ്ആര്‍എ സിസ്റ്റത്തില്‍ ശേഖരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."