എറണാകുളത്തും കോഴിക്കോടും കടുത്ത നിയന്ത്രണങ്ങള്‍: അതിഥി തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ചാല്‍ കര്‍ശന നടപടി
തിരുവനന്തപുരം: എറണാകുളത്തും കോഴിക്കോട്ടും കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണം കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി. കണ്ടെയ്ന്‍മെന്റ് സോണില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കും. നാല് പഞ്ചായത്തടക്കം 551 വാര്‍ഡുകള്‍ എറണാകുളത്ത് കണ്ടെയ്ന്‍മെന്റ സോണാണ്. പുറത്തു നിന്നും ഇവിടേക്ക് വരുന്നവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ കച്ചവടം നടത്തുന്ന വഴിയോരക്കച്ചവടക്കാരെ നിയന്ത്രിക്കും. ഇതിനായി പൊലിസ് പരിശോധന കര്‍ശനമാക്കും.
25 ശതമാനത്തിന് മുകളില്‍ ടി.പി.ആര്‍ വന്നിട്ടുണ്ട് കോഴിക്കോട് ജില്ലയില്‍. ഇവിടെ 12 പഞ്ചായത്തില്‍ നിയന്ത്രണം കൊണ്ട് വന്നു. കോഴിക്കോട് ബീച്ചാശുപത്രി കൊവിഡ് ആശുപത്രിയാക്കി. പത്തനംതിട്ടയില്‍ ഗ്രാമത്തിലും നഗരത്തിലും ഒരു പോലെ കൊവിഡ് പടരുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും കൊവിഡ് രോഗികള്‍ക്കായി വിപുലമായ ചികിത്സാ സൗകര്യവും രണ്ട് സി.എഫ്.എല്‍.ടിസികളും സജ്ജമാക്കി. കൊവിഡിതര രോഗങ്ങളുടെ ചികിത്സയും ശസ്ത്രക്രിയയും തുടരും. കൊവിഡ് ചികിത്സയയ്ക്കിടെ മറ്റു രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവരുത്.
അതിഥി തൊഴിലാളികള്‍ക്കിടയില്‍ ഭീതി പരത്താന്‍ ചിലര്‍ വ്യാജ പ്രചാരണം നടത്തുന്നുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇതിനെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് മുന്നറിയിപ്പ് നല്‍കി. ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ വിവിധ ഭാഷകള്‍ സംസാരിക്കുന്നവരെ ഉള്‍പ്പെടുത്തി എറണാകുളത്ത് കണ്‍ട്രോള്‍ റൂം തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."