HOME
DETAILS
MAL
ഫണ്ട് തിരിമറി; പി.കെ ശശിക്കെതിരെ വീണ്ടും പാര്‍ട്ടി അന്വേഷണം
backup
February 11 2023 | 17:02 PM
തിരുവനന്തപുരം: ഫണ്ട് തിരിമറി സംബന്ധിച്ച് പി.കെ ശശിക്കെതിരെ വീണ്ടും പാര്‍ട്ടി അന്വേഷണം. പാര്‍ട്ടി ഫണ്ട് തിരിമറി സംബന്ധിച്ച പരാതിയാണ് അന്വേഷിക്കുക. അന്വേഷണത്തിനായി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശനെ ചുമതലപ്പെടുത്തി.
മണ്ണാര്‍ക്കാട് ഏരിയാ കമ്മറ്റിയില്‍ പോയി അന്വേഷണം നടത്താനാണ് ചുമതലപ്പെടുത്തിയത്. ശനിയാഴ്ച ചേര്‍ന്ന സി.പി.എം ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പങ്കെടുത്ത യോഗത്തിലാണ് ശശിക്കെതിരെ തീരുമാനമെടുത്തത്.
സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ നിന്ന് സ്വാധീനം ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് പാര്‍ട്ടിക്ക് മുന്നിലെ പ്രധാന പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."