ജീവന്‍ അപകടത്തില്‍: സിദ്ദീഖ് കാപ്പനെ ഡല്‍ഹിയിലേക്ക് മാറ്റണം; കെ.യു.ഡബ്ലിയു.ജെ സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: ജയിലില്‍ നിന്ന് കൊവിഡ് ബാധിച്ച് ചികിത്സയിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ ഡല്‍ഹിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെ.യു.ഡബ്ലിയു.ജെ) സുപ്രിംകോടതിയെ സമീപിച്ചു. നിലവില്‍ പ്രമേഹം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ അലട്ടുന്ന കാപ്പന് ജയിലിലെ ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് ഒന്നിലധികം തവണ ഛര്‍ദിലും ശാരീരിക അസ്വസ്തതയും ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്കോ സഫ്ദര്‍ ജങ് ആശുപത്രിയിലേക്കോ മാറ്റണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടത്. ഹരജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേ സമയം സിദ്ദീഖ് കാപ്പന്റ ജീവന്‍ രക്ഷിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍(കെ.യു.ഡബ്ലിയു.ജെ) കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
അദ്ദേഹത്തിന്റെ മോചനത്തിനു കേന്ദ്ര സര്‍ക്കാറില്‍ ശക്തമായ സമ്മര്‍ദം ചെലുത്തണമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാറുമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും സമര്‍പ്പിച്ച നിവേദനത്തില്‍ യൂനിയന്‍ പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."