മെഡിക്കൽ കോളേജിൽ സഹചാരി സെൻ്റർ പ്രവർത്തനം തുടങ്ങി
കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിൽ സഹചാരി സെൻ്റർ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിർധന രോഗികൾക്ക് ആശ്വാസം നൽകി കഴിഞ്ഞ പതിനഞ്ച് വർഷമായി പ്രവർത്തിച്ചു വരുന്ന സഹചാരി റിലീഫ് സെല്ലിൻ്റെ വിവിധ സേവനങ്ങൾ സഹചാരി സെൻ്ററിൽ ലഭ്യമാവും. മെഡിക്കൽ കോളേജിൽ മാവൂർ റോഡിലുള്ള സഹചാരി സെൻ്റർ കേന്ദ്രീകരിച്ച് ഹെൽപ് ഡെസ്ക്കും വിഖായ വളണ്ടിയർ സേവനവും ആരംഭിച്ചു. മെഡ്കോ ടവറിൽ നടന്ന ചടങ്ങിൽ സഹചാരി ചെയർമാർ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ലോഞ്ചിംഗ് നിർവ്വഹിച്ചു. മുസ്തഫ മുണ്ടുപാറ അധ്യക്ഷത വഹിച്ചു. ടി.പി.സി തങ്ങൾ, കെ.മോയിൻകുട്ടി മാസ്റ്റർ, കെ.പി കോയ, സൂര്യ അബ്ദുൽ ഗഫൂർ, സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി, എ.ടി ബഷീർ, കെ. മരക്കാർ ഹാജി, ഹുസൈൻ ഹാജി ദീവാർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി സത്താർ പന്തലൂർ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു. സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി, സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ, ടി.പി മുഹമ്മദ്, നിസാർ ആലിയ, അബുബക്കർ ഫൈസി മലയമ്മ, ഡോ. കെ. ടി ജാബിർ ഹുദവി, ഡോ.ടി അബ്ദുൽ മജീദ്, ശഹീർ ദേശമംഗലം, ഡോ. എം. എ അമീറലി, ജലീൽ ഫൈസി അരിമ്പ്ര, ആഷിഖ് കുഴിപ്പുറം, ടി.പി സുബൈർ മാസ്റ്റർ, ഷഹീർ അൻവരി പുറങ്ങ് , ഒ.പി.എം അഷ്റഫ്, അലി അക്ബർ മുക്കം, സലാം ഫറോഖ്, ആർ. വി. എ. സലാം തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടോ: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് മെഡിക്കൽ കോളേജിൽ ആരംഭിച്ച സഹചാരി സെൻ്റർ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."