HOME
DETAILS

തെന്നിന്ത്യയുടെ കൂടി വേദനയായി ശ്രീലങ്ക

  
backup
April 09 2022 | 23:04 PM

65324532-2022-april-10-kariyadan

കരിയാടൻ


രണ്ടുകോടി ജനങ്ങൾ മാത്രമുള്ള കൊച്ചുരാഷ്ട്രമാണ് ശ്രീലങ്ക. അയൽപക്കരാജ്യമായ ഇന്ത്യ സ്വാതന്ത്ര്യം നേടി മാസങ്ങൾക്കകം തന്നെ മോചിതമായ നാട്. പറഞ്ഞിട്ടെന്താണ്? 70 ശതമാനത്തോളം വരുന്ന ബുദ്ധമതവിശ്വാസികളുടെ നാട് പലതവണ കണ്ടത്, അസ്ഥിര ഭരണമാണ്. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ശ്രീലങ്കാ പീപ്പിൾസ് ഫ്രീഡം അലയൻസ് എന്ന മുന്നണി വൻ ഭൂരിപക്ഷം നേടിയെങ്കിലും ജനവിധിയിൽ കൃത്രിമത്വം ആരോപിക്കപ്പെട്ടിരുന്നു. പ്രധാനമന്ത്രിപദത്തിൽ തുടരുന്ന മഹിന്ദരാജപക്‌സ, ജ്യേഷ്ഠനായ ഗോതബായ രാജപക്‌സയെ പ്രസിഡൻ്റായും കുടിയിരുത്തിയതോടെ ഇവിടെ ചേട്ടൻബാവ-അനിയൻബാവ ഭരണമായി.


എന്നാൽ കഷ്ടകാലം കൂട്ടത്തോടെ വരികയായിരുന്നു. 2019ൽ കടന്നുവന്ന കൊവിഡ് മഹാമാരി ഈ കൊച്ചുരാഷ്ട്രത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ആകെ ഉലച്ചു. കൃഷിയും നിർമാണപ്രവർത്തനങ്ങളും സ്തംഭനത്തിലായി. നാടിന്റെ ഏകസമ്പാദ്യസ്രോതസായ വിനോദസഞ്ചാരമാകട്ടെ ഈസ്റ്റർ കാലത്തെ ദേവാലയ ആക്രമണത്തോടെ തകർന്ന് തരിപ്പണവുമായി. രക്ഷപ്പെടാനുള്ള മാർഗം തേടിയ രാജപക്‌സെ ഭരണം ലോകമെമ്പാടുനിന്നും കിട്ടുന്നിടത്തോളം വായ്പ വാങ്ങി. ഇന്ത്യയോടും വാങ്ങി ആയിരം കോടി ഡോളർ. ഏഷ്യാവൻകരയുടെ തെക്കെ അറ്റത്ത് നിലഉറപ്പിക്കാനുള്ള വഴി തുറന്നുകിട്ടിയമട്ടിൽ ചൈന വാരിക്കോരി കടം നൽകി. തിരിച്ചടവിന്റെ കാലമായതോടെയാണ് നാടിന്റെ സമ്പദ്‌വ്യവസ്ഥ ആകെ താറുമാറായതായി ലങ്കൻ ഭരണകർത്താക്കൾ തിരിച്ചറിഞ്ഞത്.പെട്രോളില്ല, മണ്ണെണ്ണയില്ല, കുടിവെള്ളത്തിനുപോലും തീവില. കടലാസില്ലാത്തതിനാൽ പത്രങ്ങൾ പ്രസിദ്ധീകരണം നിർത്തി. കടലാസ് ക്ഷാമം പറഞ്ഞ് പരീക്ഷകൾ റദ്ദാക്കി. രക്ഷപ്പെടാൻ മാർഗം കാണാതെ കൂടുതൽ നോട്ടുകൾ അച്ചടിച്ചിറക്കിയതോടെ കാര്യങ്ങളാകെ കുളമായി.


ഇന്ത്യയുമായുള്ള ലങ്കയുടെ ബന്ധം ഒരിക്കലും അടർത്തിമാറ്റാവുന്നതല്ല. കായികരംഗം കണക്കിലെടുത്താൽ ഇരുടീമുകളും നടത്തിവന്ന പരമ്പരകളും ഐ.പി.എൽ മത്സരങ്ങളിൽ ലങ്കൻ കളിക്കാരുടെ സാന്നിധ്യവും ക്രിക്കറ്റ് രംഗത്ത് ഇന്ത്യ-ലങ്ക സൗഹൃദം വളർത്തിയ അനുഭവങ്ങളാണ്. സതേൺ പെന്റാംഗുലറിൽ ലങ്കൻ ടീമിന്റെ വരവും ഹാഷിമുദ്ദീനെയും സുജൻപെരേരയും പോലുള്ള ഗോൾ കീപ്പർമാരും കസൂൺ ജയസൂര്യയെപ്പോലുള്ള ഗോളടി വിദഗ്ധരും ഇന്ത്യൻ ഫുട്‌ബോൾ പ്രേമികളെ ഹരം കൊള്ളിച്ചവരാണ്.
ശ്രീലങ്കയെ എന്നും ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന ദക്ഷിണേന്ത്യയ്ക്കും തീരാദുഃഖം. കേരളത്തിന്റെ നവോഥാന നായകരിൽ പ്രധാനിയായ ശ്രീനാരായണഗുരു സന്ദർശിച്ച ഏക വിദേശരാഷ്ട്രം എന്ന നിലയ്ക്കു മാത്രമല്ല, കേരളത്തിലേക്കുള്ള ഈഴവരുടെ കുടിയേറ്റത്തിന് തുടക്കം കുറിച്ച നാടായും ശ്രീലങ്കയെ കരുതുന്നവർ ഏറെയുണ്ട്. ഏഴാംനൂറ്റാണ്ട് മുതൽ തന്നെ അറബ് വ്യാപാരികളിലൂടെ മുസ്‌ലിംകളും ഈ പ്രദേശത്ത് എത്തിയതായിട്ടാണ് രേഖകൾ.


ഈ ദ്വീപിനെ സമ്പൽസമൃദ്ധമാക്കുന്നതിൽ മലയാളികൾ വഹിച്ച പങ്ക് ചരിത്രത്തിൽ മായാതെ മങ്ങാതെ കിടപ്പുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തേതിൽ കോഴിക്കോടിന്റെ സമീപപ്രദേശമായ ചാലിയത്ത് നിന്ന് കപ്പൽ കയറിപ്പോയ ഒരു സാധാരണക്കാരന്റെ കഥ ഇതിൽ സുപ്രധാനമാണ്. ചാലിയം പുത്തൻവീട്ടിൽ അഹമ്മദ് എന്ന സാധാരണക്കാരന്റെ പുത്രനായ പി.ബി ഉമ്പിച്ചി ഹാജി. പട്ടിണിയിൽ വളർന്ന ആ കുട്ടി പതിനാറാം വയസ്സിൽ കൊളംബോയിലെത്തിയതായിരുന്നു.


തൊഴിലന്വേഷിച്ചുനടക്കുന്ന ഉമ്പിച്ചിയെ അരുണാചലം ചെട്ടി എന്ന ഒരു വ്യാപാരി സഹായിച്ചു. അദ്ദേഹം കടമായി നൽകിയ പണംകൊണ്ട് ഉമ്പിച്ചി, അവിടത്തെ മത്സ്യമാർക്കറ്റിൽ വ്യാപാരം തുടങ്ങി. ഉണക്കമത്സ്യത്തിലും മാസ് വ്യാപാരത്തിലുമായി തുടങ്ങിയ കച്ചവടം അതിവേഗം പുഷ്ടിപ്പെട്ടു. നാണ്യവിനിമയത്തിലും സ്വർണവ്യാപാരത്തിലും കണ്ണുനട്ട മലയാളിക്ക് പതിമൂന്നു രൂപയ്ക്കുവാങ്ങിയ പവന് 23 രൂപ വില വച്ച് കിട്ടി. ശ്രീലങ്കയിലെന്നപോലെ കേരളത്തിലും അദ്ദേഹം ഭൂസ്വത്തുക്കൾ വാരിക്കൂട്ടി. അതിനകം പി.ബി ഉമ്പിച്ചി ഹാജിയായി മാറിയ അദ്ദേഹം വാരിക്കോരി സംഭാവന ചെയ്തു തുടങ്ങുകയും ചെയ്തു. അദ്ദേഹം സംഭാവന ചെയ്ത സ്ഥലത്താണ് കൊളംബോയിലെ ആദ്യത്തെ രാജ്യാന്തര വിമാനത്താവളമായ ബണ്ഡാരനായകെ എയർപോർട്ട് സ്ഥാപിക്കപ്പെട്ടത്. കൊളംബോ ഉമ്പിച്ചി എന്ന് നാട്ടുകാർ സ്‌നേഹത്തോടെ വിളിച്ചിരുന്ന അദ്ദേഹത്തിന്റെ പേരിലാണ് ആ തലസ്ഥാനനഗരത്തിലെ പ്രധാന വീഥിയായ ഉമ്പിച്ചി സ്ട്രീറ്റ് അറിയപ്പെടുന്നതും.
1936ൽ ഉമ്പിച്ചിഹാജിയുടെ മരണത്തിൽ ബ്രിട്ടീഷ് പാർലമെന്റ്‌പോലും ദുഃഖമാചരിച്ചു. കടകമ്പോളങ്ങൾ ഹർത്താൽ ആചരിച്ചു. കൊളംബോ നഗരമധ്യത്തിൽ അദ്ദേഹം തന്നെ നിർമ്മിച്ച ലാഫിർപള്ളിയിലെ ശ്മശാനത്തിലാണ് ഉമ്പിച്ചിഹാജി വിലയം പ്രാപിച്ചത്.കോഴിക്കോട്ടുകാരൻ പി.ബി ഉമ്പിച്ചിഹാജി മുതൽ കണ്ണൂർ സ്വദേശി മുഹമ്മദ്കുഞ്ഞി പാലാണ്ടി വരെ ഒട്ടേറെ മലയാളികൾ ലങ്കയുടെ വികസനത്തിന് കൈയൊപ്പ് ചാർത്തിയവരാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  5 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  5 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  5 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  5 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  5 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  5 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  5 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  5 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  5 days ago