ഈ വർഷത്തെ ഹജ്ജ് നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയായിരിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം
റിയാദ്: രണ്ട വർഷത്തെ ഇടവേളക്ക് ശേഷം പത്ത് ലക്ഷം തീര്ഥാടകമാകരുമായി നടക്കുന്ന ഈ വർഷത്തെ ഹജ്ജ് നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയുള്ളതായിരിക്കുമെന്നു ഹജ്ജ് ഉംറ മന്ത്രാലയ വക്താവ് ഹിഷാം സഈദ് അറിയിച്ചു. പുണ്യസ്ഥലങ്ങളിലെ വിവിധ വകുപ്പുകളുമായുള്ള സഹകരണം, സുരക്ഷാ സംവിധാനം, ക്രൗഡ് മാനേജ്മെന്റ് സിസ്റ്റം എന്നിവയുമായി സംയോജിപ്പിച്ച് ഹജ്ജ് വേളയിൽ മുഴുവൻ സാങ്കേതിക സംവിധാനങ്ങളും ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സേവന നിലവാരം ഉയർത്തുന്നതിനൊപ്പം തീർഥാടകർക്ക് ഹജ്ജ് കർമ്മങ്ങൾ സുഗമമാക്കുകയും അവരുടെ ആരോഗ്യം നിലനിർത്തുകയും ചെയ്യുക എന്നതാണ് എല്ലാവരുടെയും പ്രധാന ലക്ഷ്യം. പതിറ്റാണ്ടുകളായി തീർഥാടകരെ സേവിക്കുന്നത് സഊദി അറേബ്യയെ വേറിട്ട് നിർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം രാജ്യത്തിനകത്തും പുറത്തും നിന്നുമായിപത്ത് ലക്ഷം തീർത്ഥാടകരാണ് പങ്കെടുക്കുക. 65 വയസ്സിന് താഴെയുള്ളവർക്കും സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകൃത കൊവിഡ് -19 വാക്സിനേഷനുകൾ സ്വീകരിച്ചവർക്കും മാത്രമായിരിക്കും ഈ വർഷത്തെ ഹജ്ജിൽ പങ്കെടുക്കാനുളള അനുമതി. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ കൊവിഡ്-19 പിസിആർ പരിശോധനാ നെഗറ്റിവ് ഫലം സമർപ്പിക്കുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."