HOME
DETAILS

ഹിന്ദി അടിച്ചേൽപ്പിക്കാൻ പുറപ്പെട്ടാൽ നോക്കിനിൽക്കില്ല: മുഖ്യമന്ത്രി

  
backup
April 10 2022 | 06:04 AM

%e0%b4%b9%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%bf-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%87%e0%b5%bd%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be


വി.കെ പ്രദീപ്
കണ്ണൂർ
ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി എ.കെ.ജി നഗറിൽ (ജവഹർ സ്റ്റേഡിയം) കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വ്യത്യസ്ത ഭാഷകളും സംസ്‌കാരങ്ങളും നിലനിൽക്കുന്നതാണ് നമ്മുടെ രാജ്യത്തിന്റെ സവിശേഷത. ഇത്തരം വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതാണ് ജനാധിപത്യം. പ്രാദേശിക ഭാഷകളെ ദുർബലപ്പെടുത്താനാണ് ശ്രമം.


ഫെഡറൽ സംവിധാനങ്ങളെ നിരാകരിക്കുകയെന്നത് സംഘ്പരിവാർ അജണ്ടയാണ്. ഭാഷയെ തകർത്താൽ രാജ്യത്തെ വൈവിധ്യങ്ങളെ ഇല്ലാതാക്കാം. ഐക്യവും അഖണ്ഡതയും തകർക്കാനുള്ള നീക്കമാണിത്. അത്തരം നീക്കങ്ങൾ വന്നാൽ കൈയും കെട്ടിനോക്കിനിൽക്കില്ലന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനങ്ങളുടെ വികസന പ്രവർത്തനങ്ങളാകെ കേന്ദ്രം അട്ടിമറിക്കുകയാണ്. ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയൊരു സാഹചര്യത്തിനാണ് ഇവിടെ തുടക്കമാകുന്നതെന്നും പിണറായി പറഞ്ഞു.


പ്രതിപക്ഷ ഐക്യം
അനിവാര്യം: സ്റ്റാലിൻ


നാനാത്വത്തിൽ ഏകത്വം എന്ന നയം അട്ടിമറിച്ച് ഏകത്വം മാത്രം നടപ്പാക്കാൻ ബി.ജെ.പി ശ്രമിക്കുകയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ബ്രിട്ടീഷുകാർ പോലും നടപ്പാക്കാത്ത നയങ്ങളാണ് കേന്ദ്രം അടിച്ചേൽപ്പിക്കുന്നത്. ഇത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ തകർക്കുന്ന നയം നേരത്തെയും കേന്ദ്ര സർക്കാരുകൾ സ്വീകരിച്ചിട്ടുണ്ട്.
കേരളത്തിൽ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ കേന്ദ്രം പിരിച്ചുവിട്ടു.
തമിഴ്‌നാട്ടിൽ അധികാരത്തിൽ വന്ന ഡി.എം.കെ സർക്കാരിനെ രണ്ട് തവണയും കേന്ദ്രം പിരിച്ചുവിട്ടു.
ജനാധിപത്യ സർക്കാരുകളെ നോക്കുകുത്തിയാക്കരുതെന്നും സ്റ്റാലിൻ ഓർമിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  8 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  8 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  8 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  8 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  8 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  8 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  8 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  8 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  8 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  8 days ago