ശനിയും ഞായറും കടുത്ത നിയന്ത്രണങ്ങള്‍: പുറത്തിറങ്ങേണ്ടത് അത്യാവശ്യത്തിനു മാത്രം
തിരുവനന്തപുരം: അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴിച്ച് എല്ലാ കടകളും ശനിയും ഞായറും അടക്കണമെന്ന് സര്‍ക്കാര്‍. അത്യാവശ്യത്തിനല്ലാതെ ആളുകള്‍ പുറത്തിറങ്ങരുത്. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ശനിയാഴ്ചയും ഞായറാഴ്ചയും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ശനിയും ഞായറും നിയന്ത്രണങ്ങള്‍ ഇങ്ങനെയാണ്
പാല്‍ പച്ചക്കറി പലവൃഞ്ജനം വില്‍ക്കുന്ന കടകള്‍ തുറക്കാം.
ഹോട്ടലുകളും റസ്റ്റോറന്റുുകളിലും പാഴ്‌സല്‍ മാത്രം.
തുണിക്കടകള്‍, ജുവലറികള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുടങ്ങി മറ്റൊരുകടയും തുറക്കില്ല.
കെ.എസ്.ആര്‍.ടി.സി ബസ്, ട്രെയിന്‍ ദീര്‍ഘദൂരസര്‍വീസുകള്‍ക്ക് നിയന്ത്രണങ്ങളുണ്ടാകും.
ഓട്ടോ ടാക്‌സി എന്നിവ അത്യാവശ്യആവശ്യത്തിന് മാത്രം ഉണ്ടാകും.
നിശ്ചയിച്ച കല്യാണം ഗൃഹപ്രവേശം പരമാവധി ആളെ കുറച്ച് നടത്താം.
സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് നാളെ അവധി
സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തിരിച്ചറിയില്‍ കാര്‍ഡ് കാണിച്ചാല്‍ ഓഫിസില്‍ പോകാം.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും വ്യവസായങ്ങള്‍ക്കും തുറക്കാം.
എല്ലാ സ്ഥലങ്ങളിലും പരിശോധന കര്‍ക്കശമാക്കും. പ്ലസ്ടു പരീക്ഷ ഉണ്ടാകും. മറ്റ് പരീക്ഷകളില്ല. കൊവിഡ് വാക്‌സിന്‍ എടുക്കാന്‍ പോകാം.
അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണം. ഇന്റര്‍നെറ്റ് ടെലികോം സേവനദാതാക്കള്‍ക്കും ഇളവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."