HOME
DETAILS

'ഈ ശിക്ഷ ഞാൻ അനുഭവിക്കേണ്ടതല്ല...' ദിലീപിൻ്റേതെന്ന് കരുതുന്ന ശബ്ദരേഖ പുറത്ത്

  
backup
April 10 2022 | 06:04 AM

%e0%b4%88-%e0%b4%b6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%9e%e0%b4%be%e0%b5%bb-%e0%b4%85%e0%b4%a8%e0%b5%81%e0%b4%ad%e0%b4%b5%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%a3%e0%b5%8d


സായ് ശങ്കറിനെ
ചൊവ്വാഴ്ച ചോദ്യംചെയ്യും

സ്വന്തം ലേഖിക
കൊച്ചി
നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിന്റേതെന്ന് സംശയിക്കുന്ന പുതിയ ശബ്ദരേഖ പുറത്ത്.
'ഈ ശിക്ഷ ഞാൻ അനുഭവിക്കേണ്ടതല്ല, വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ നമ്മൾ രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോയിട്ട് ഞാൻ ശിക്ഷിക്കപ്പെട്ടു' എന്നാണ് ശബ്ദരേഖയിലുള്ളത്.അടുത്ത സുഹൃത്ത് ബൈജു ചെങ്ങമനാടുമായി ദിലീപ് സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണിതെന്നാണ് സൂചന. സംവിധായകൻ ബാലചന്ദ്രകുമാർ റെക്കോഡ് ചെയ്ത ശബ്ദരേഖയാണിത്. ദിലീപിന്റെ ചില സുഹൃത്തുക്കൾ ശബ്ദം തിരിച്ചറിഞ്ഞ് സ്ഥിരീകരിച്ചതായും അന്വേഷണസംഘം വ്യക്തമാക്കുന്നു. എന്നാൽ ഇത് വ്യാജ ശബ്ദരേഖയെന്നാണ് ദിലീപിന്റെ വാദം. ശബ്ദരേഖ ക്രൈംബ്രാഞ്ച് ഫൊറൻസിക് പരിശോധനക്കായി അയച്ചിട്ടുണ്ട്.
അതേസമയം നടിയെ ആക്രമിച്ച കേസിൽ സൈബർ വിദഗ്ധൻ സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച ചോദ്യം ചെയ്യും. ഇതിനായി നോട്ടിസ് നൽകിയിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ചോദ്യം ചെയ്യുക.
സായ് ശങ്കറിന്റെ രഹസ്യമൊഴി നാളെ രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ കഴിഞ്ഞ ദിവസം സായ് ശങ്കർ കീഴടങ്ങുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.
ദിലീപിന്റെ മൊബൈലിൽ നിന്ന് നീക്കം ചെയ്തവയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട രേഖകൾ ഉണ്ടായിരുന്നെന്ന് കഴിഞ്ഞ ദിവസം സായ് ശങ്കർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. അതേസമയം സായ്ശങ്കറിനെ കേസിൽ മാപ്പുസാക്ഷിയാക്കാനും നീക്കം നടക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  25 days ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  25 days ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  25 days ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  25 days ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  25 days ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  25 days ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  25 days ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  25 days ago
No Image

ഇന്ത്യയുടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയകരം

National
  •  25 days ago
No Image

ഈ ഗള്‍ഫ് രാഷ്ട്രങ്ങളിലേതിനെക്കാളും സ്വര്‍ണത്തിന് ഇന്ത്യയില്‍ വിലക്കുറവ്? കാരണം അറിയാം

qatar
  •  25 days ago