ജോസഫൈന്റെ മൃതശരീരം കളമശേരി മെഡിക്കല്‍ കോളേജിന്; പാര്‍ട്ടി കോണ്‍ഗ്രസ് പൊതു സമ്മേളനത്തിന് മാറ്റമില്ല
കണ്ണൂര്‍: അന്തരിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.സി ജോസഫൈന്റെ മൃതശരീരം ഇനി കളമശേരി മെഡിക്കല്‍ കോളേജിന് .ജോസഫൈന്റെ ആഗ്രഹപ്രകാരമാണിത്. അവരുടെ ഭര്‍ത്താവ് അടുത്തയിടെയാണ് വിടവാങ്ങിയത്. അദ്ദേഹത്തിന്റെ മൃതദേഹവും മെഡിക്കല്‍ കോളേജിന് കൈമാറുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെയായിരുന്നു ജോസഫൈന്റെ അന്ത്യം. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയ അവര്‍ക്ക് ഒമ്പതാം തീയതിയാണ് ഹൃദയാഘാതമുണ്ടായത്.
അതേ സമയം കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ് പൊതു സമ്മേളനം മാറ്റമില്ലാതെ തുടരുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇപ്പോള്‍ കണ്ണൂര്‍ എ.കെ ജി സഹകരണ ആശുപത്രിയിലുള്ള മൃതശരീരം വൈകുന്നേരം ആറുമണിയോടെ അങ്കമാലിയിലേക്കു കൊണ്ടുപോകും. നാളെ അങ്കമാലിയില്‍ പൊതുദര്‍ശനത്തിനുശേഷം മൃതശരീരം കളമശ്ശേരി മെഡിക്കല്‍ കോളേജിന് വിട്ടു നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."