സി.പി.എമ്മിൽ കേരള ലൈൻ എന്ന ഒന്നില്ല, സർക്കാരിൻ്റെ വികസന പ്രവർത്തനം തെറ്റാണെന്ന രീതിയിൽ പ്രചരിപ്പിക്കുന്നു: പിണറായി
കണ്ണൂർ: സി.പി.എമ്മിൽ കേരള ലൈൻ എന്ന ഒന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . എൽ.ഡി.എഫ് സർക്കാരിനോട് ധൈര്യമായി മുന്നോട് പോകാനാണ് പാർട്ടി കോൺഗ്രസ് പറഞ്ഞത് എന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്യൂണിസ്റ്റ് വിരുദ്ധത കൊണ്ട് നടക്കുന്നവർ ഇപ്പോഴും നാട്ടിലുണ്ട്. അവർ മാറുന്നില്ല. കാര്യങ്ങൾ തിരിച്ചറിയാൻ ജനങ്ങൾക്കാകുന്നുണ്ട്. തെറ്റിദ്ധാരണ പടർത്തലാണ് കമ്യൂണിസ്റ്റ് വിരുദ്ധരുടെ ലക്ഷ്യം. സി.പി.എമ്മിൽ വ്യത്യസ്ത ചേരി ഉണ്ട് എന്ന് പ്രചരിപ്പിക്കാൻ ശ്രമം നടക്കുകയാണ്. കേരള ലൈൻ ഉണ്ട് എന്ന് പ്രചരിപ്പിക്കുന്നു. ഇല്ലാത്ത കാര്യം ഉണ്ടെന്ന് പറയുന്നു. വല്ലാത്ത ചിത്രം ഉയർത്തി കൊണ്ട് വന്നു. സർക്കാരിന്റെ വികസന പ്രവർത്തനം തെറ്റാണെന്ന രീതിയിൽ പ്രചരിപ്പിക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.
യു ഡി എഫിന് അതിവേഗ റെയിൽ ആകാം, എൽഡിഎഫ് ചെയ്യരുത് എന്നാണ് അവരുടെ നിലപാട്. കെ റെയിലിന് കേന്ദ്ര അനുമതി ലഭിക്കും എന്നാണ് പ്രതീക്ഷ. എൽഡിഎഫ് കാലത്ത് ഒന്നും നടക്കാൻ പാടില്ല എന്നാണ് എതിർക്കുന്നവർ പറയുന്ന ന്യായം. രാഷ്ട്രീയമായി എതിർക്കാം, പക്ഷേ നാടിൻ്റെ വികസനത്തിനേ തടയാൻ നില്ക്കാമോ? വൈകിട്ട് ചർച്ചകൾ നടത്തുന്നവർക്ക് നാടിന്റെ വികസനം ആണോ താൽപര്യം. യഥാർത്ഥ പ്രശ്നം പ്രശ്നമായി ഉന്നയിക്കണം. കേന്ദ അനുമതി ലഭിക്കാൻ പ്രധാനമന്ത്രിയെ അടക്കം കണ്ടു. നാടിൻ്റെ വികസനത്തിന് എൽഡിഎഫ് പ്രതിജ്ഞാബദ്ധമാണ്. അനുമതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും പിണറായി വിജയൻ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."