HOME
DETAILS
MAL
ജെ.എൻ.യുവിൽ മാംസാഹാരം വിളമ്പുന്നതിനെതിരേ പ്രതിഷേധവുമായി എബിവിപി
backup
April 10 2022 | 17:04 PM
ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു) കാൻ്റീനിൽ നവരാത്രി പൂജയ്‌ക്കിടെ മാംസാഹാരം കഴിക്കുന്നതിൻ്റെയും വിളമ്പുന്നതിൻ്റെയും പേരിൽ പ്രതിഷേധവുമായി സംഘ്പരിവാർ വിദ്യാർഥി സംഘടന എബിവിപി രംഗത്ത്. എബിവിപി തങ്ങളെ നോൺ-വെജ് ഭക്ഷണം കഴിക്കുന്നതിൽ നിന്ന് തടഞ്ഞുവെന്ന് ഇടതുപക്ഷ വിദ്യാർത്ഥികൾ ആരോപിച്ചു. രാമനവമി പൂജയ്ക്കിടെ ഹോസ്റ്റലിൽ ആരാധന നടത്തുന്നതിൽ നിന്ന് തങ്ങളെ തടഞ്ഞുവെന്നാണ് എബിവിപിയുടെ ആരോപണം.
ജെഎൻയു അധികൃതർക്കും പൊലീസിനും ഇതു സംബന്ധിച്ച പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ സർവ്വകലാശാലാ ഭരണകൂടം അന്വേഷണം ആരംഭിച്ചു. എബിവിപി തങ്ങളുടെ വിദ്വേഷ രാഷ്ട്രീയവും വിഭജന അജണ്ടയും പ്രദർശിപ്പിക്കുകയാണെന്നും കാവേരി ഹോസ്റ്റലിൽ ഇന്ന് അക്രമാസക്തമായ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും ഇടതു പക്ഷ വിദ്യാർത്ഥികൾ ആരോപിച്ചു. അത്താഴ ഭക്ഷണത്തിനുള്ള മെനു മാറ്റാനും എല്ലാ വിദ്യാർഥികൾക്കും പൊതുവായുള്ള നോൺ വെജിറ്റേറിയൻ ഇനങ്ങൾ ഒഴിവാക്കാനും അവർ മെസ് കമ്മിറ്റിയിൽ സമ്മര്‍ദം ചെലുത്തിയെന്നും ഇടതുപക്ഷം ആരോപിച്ചു. മെനുവിൽ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ഉണ്ട്, വിദ്യാർത്ഥികൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് തിരഞ്ഞെടുക്കാൻ അനുവാദമുണ്ടെന്നും ഇടത് വിദ്യാർഥികൾ പറഞ്ഞു.
അതേസമയം, രാമനവമി പൂജ ഉച്ചകഴിഞ്ഞ് 3.30ന് തുടങ്ങേണ്ടിയിരുന്നതാണെന്നും എന്നാൽ ഇടതുവിദ്യാർഥികളുടെ ബഹളത്തെ തുടർന്ന് 5 മണിക്ക് മാത്രമേ ആരംഭിക്കാനായുള്ളൂവെന്നും എബിവിപി പറഞ്ഞു.
അതേസമയം, രാമനവമി പൂജ ഉച്ചകഴിഞ്ഞ് 3.30ന് തുടങ്ങേണ്ടിയിരുന്നതാണെന്നും എന്നാൽ ഇടതുവിദ്യാർഥികളുടെ ബഹളത്തെ തുടർന്ന് 5 മണിക്ക് മാത്രമേ ആരംഭിക്കാനായുള്ളൂവെന്നും എബിവിപി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."