'പെന്‍ഷന്‍ കൊടുത്താല്‍ ശമ്പളം കൊടുക്കാനാകാത്ത അവസ്ഥയോ?' ; കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ സംബന്ധിച്ച് നിര്‍ദേശങ്ങളുമായി ഹൈക്കോടതി
കൊച്ചി: വിരമിച്ച 174 കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവ്. വിരമിച്ചവരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നാലു മാസത്തിനകം വിതരണം ചെയ്യണമെന്ന ഉത്തരവിനെതിരേ കെ.എസ്.ആര്‍.ടി.സി നല്‍കിയ പുനപ്പരിശോധന ഹരജിയിലാണ് 2022 മാര്‍ച്ച് 31ന് മുന്‍പ് വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യണമെന്ന കോടതി നിര്‍ദേശം.
ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30 വരെ വിരമിച്ചവരുടെ പകുതി പെന്‍ഷന്‍ ആനുകൂല്യങ്ങളും ഉടന്‍ നല്‍കണം. ശേഷിക്കുന്നവരുടെ കാര്യത്തില്‍ അതിനു ശേഷം തീരുമാനമെടുക്കാമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. അതേസമയം, വിരമിച്ച ജീവനക്കാരുടെ ഹര്‍ജിയില്‍ കെ.എസ്.ആര്‍.ടി.സി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു.
ആനുകൂല്യ വിതരണത്തിന് സ്‌കീം മുന്നോട്ടു വയ്ക്കുന്നില്ല. രണ്ട് വര്‍ഷം സാവകാശം വേണമെന്നു മാത്രമാണ് ആവശ്യപ്പെടുന്നത്. ഒഴികഴിവുകള്‍ മാത്രമാണ് കെ.എസ്.ആര്‍.ടി.സി പറയുന്നതെന്ന് കോടതി പരാമര്‍ശിച്ചു. പെന്‍ഷന്‍ കൊടുത്താല്‍ ശമ്പളം കൊടുക്കാനാകാത്ത അവസ്ഥയോ എന്ന് കോടതി ചോദിച്ചു.
രണ്ട് വര്‍ഷം സാവകാശം കൂടുതല്‍ ബാധ്യത വരുത്തുകയില്ലേ.രണ്ട് വര്‍ഷം ആവശ്യപ്പെടുന്നത് തന്നെ കുറ്റമാണ്.കെ.എസ് ആര്‍ ടി സി യുടെ സ്വത്തുക്കളുടെ കണക്കെടുത്തു കൂടെ. സ്ഥാപനം അടച്ചു പൂട്ടണമെന്ന് കോടതിയ്ക്ക് അഭിപ്രായമില്ലെന്നും ജ: ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചു.പെന്‍ഷന്‍ ആനകുല്യ വിതരണത്തിന് 6 മാസം പോലും സാവകാശം നല്‍കാന്‍ കഴിയില്ല. ജോലിയെടുത്തവര്‍ക്ക് വിരമിക്കുമ്പോള്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ കഴിയില്ലായെന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."