ലക്ഷദ്വീപിലെ സ്കൂൾ യൂനിഫോം ഉത്തരവ് പുനഃപരിശോധിക്കണം: എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്
ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന സ്കൂൾ യൂനിഫോം ഉത്തരവ് പുനഃപരിശോധിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ഒരു പ്രദേശത്തെ ജനവികാരത്തെ പൂർണമായി അവഗണിച്ചാണ് കേന്ദ്ര സർക്കാർ വിവിധ പരിഷ്കാരങ്ങൾ ലക്ഷദ്വീപ് ജനതയ്ക്ക് മേൽ അടിച്ചേൽപ്പിക്കുന്നത്. ഒരു ജനതയെ സാംസ്കാരികമായി നശിപ്പിക്കാനും അവരുടെ സ്വാതന്ത്ര്യത്തേയും അവകാശങ്ങളേയും ഇല്ലായ്മ ചെയ്യാനുമാണ് സർക്കാർ ശ്രമിക്കുന്നത്.
ഇതിനെതിരേ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്നും യോഗം അഭ്യർഥിച്ചു. പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി,
സത്താർ പന്തലൂർ, ഹാശിർ അലി ശിഹാബ് തങ്ങൾ പാണക്കാട്, ഹബീബ് ഫൈസി കോട്ടോപാടം, താജുദ്ദീൻ ദാരിമി പടന്ന, ബശീർ അസ്അദി നമ്പ്രം,
ആശിഖ് കുഴിപ്പുറം , ഒ.പി അശ്റഫ്, അൻവർ മുഹ്യിദ്ദീൻ ഹുദവി, ഇസ്മാഈൽ യമാനി, അനീസ് റഹ്മാൻ മണ്ണഞ്ചേരി,
അബ്ദുൽ ഖാദർ ഹുദവി, ത്വാഹ നെടുമങ്ങാട് , ഡോ. കെ.ടി ജാബിർ ഹുദവി, സലീം റഷാദി, മുബശ്ശിർ തങ്ങൾ ജമലുല്ലൈലി, ജലീൽ ഫൈസി അരിമ്പ്ര , അബ്ദുൽ ഖാദർ ഫൈസി തലക്കശ്ശെരി, മുജീബ് റഹ്മാൻ അൻസ്വരി, എം. നൗഷാദ് ഫൈസി, ശഹീർ അൻവരി പുറങ്ങ്, അബൂബക്കർ യമാനി, ശമീർ ഫൈസി ഒടമല, സി.ടി ജലീൽ പട്ടർകുളം , സ്വാലിഹ് പി.എം ഇടുക്കി, നാസിഹ് മുസ് ലിയാർ ലക്ഷദ്വീപ്, നൂറുദ്ദീൻ ഫൈസി മുണ്ടുപാറ, മുഹ് യിദ്ദീൻ കുട്ടി യമാനി വയനാട്, റിയാസ് റഹ്മാനി മംഗലാപുരം, അനീസ് ഫൈസി മാവണ്ടിയൂർ, ഫാറൂഖ് ഫൈസി മണിമൂളി, അലി വാണിമേൽ, മുഹമ്മദ് ഫൈസി കജ എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും വർകിങ് സെക്രട്ടറി അയ്യൂബ് മുട്ടിൽ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."