HOME
DETAILS
MAL
മുഖ്യമന്ത്രി സ്വകാര്യ ആശുപത്രികളോട് ചികിത്സയ്ക്ക് അമിതതുക ഈടാക്കരുത്
backup
April 24 2021 | 19:04 PM
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികള്‍ 25 ശതമാനം കിടക്കകള്‍ കൊവിഡ് ചികിത്സയ്ക്കായി മാത്രം മാറ്റി വയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിടക്കകളുടെ എണ്ണം ദിവസവും ജില്ലാ ആരോഗ്യവകുപ്പ് മേധാവിക്കു കൈമാറണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. പരമാവധി ആശുപത്രികള്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി ഇന്നലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. നിലവില്‍ 407 സ്വകാര്യ ആശുപത്രികള്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ഇതില്‍ 137 ആശുപത്രികള്‍ ആണ് സര്‍ക്കാര്‍ നിശ്ചയിച്ച തുകയില്‍ കൊവിഡ് ചികിത്സ നല്‍കുന്നത്. ബാക്കിയുള്ള ആശുപത്രികള്‍ കൂടെ സഹകരിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. സാധാരണക്കാര്‍ക്ക് കൂടി ആശ്രയിക്കാന്‍ പറ്റുന്ന തരത്തില്‍ നിരക്ക് ഏകീകരിക്കുകയോ കുറയ്ക്കുകയോ ചെയ്യാന്‍ മാനേജ്‌മെന്റുകള്‍ തയാറാകണമെന്നും ആംബുലന്‍സ് സേവനം ഉറപ്പാക്കണമെന്നും ഏകോപനം ഉറപ്പിക്കാന്‍ 108 ആംബുലസ് സര്‍വിസുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മറ്റ് നിര്‍ദേശങ്ങള്‍:
ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ വന്നാല്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം നല്‍കാന്‍ കഴിയണം
കൊവിഡ് ചികിത്സയ്ക്ക് പ്രാവീണ്യമുള്ള ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സേവനം ഡി.എം.ഒ ആവശ്യപ്പെട്ടാല്‍ നല്‍കണം
വെന്റിലേറ്ററും ഐ.സി.യുവും പൂര്‍ണ പ്രവര്‍ത്തനക്ഷമമായിരിക്കണം. ഇവയുടെ അറ്റകുറ്റപ്പണി ഉടനെ തീര്‍ക്കണം
ഐ.സി.യു കിടക്കകള്‍ ഗുരുതര രോഗമുള്ളവര്‍ക്കു മാത്രമായി നീക്കിവയ്ക്കണം
കൊവിഡ് ഇതര രോഗികള്‍ക്കു സേവനം മുടക്കരുത്
കൊവിഡ് ചികിത്സയ്ക്കുള്ള ചെലവ് 15 ദിവസത്തിനുള്ളില്‍ ആശുപത്രികള്‍ക്കു കൈമാറും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."