കർണാടകയിൽ ശ്രീരാമസേനയുടെ അക്രമം ക്ഷേത്രത്തോട് ചേർന്ന മുസ്ലിം കടകൾ അടിച്ചുതകർത്തു
ബംഗളൂരു
കർണാടകയിലെ ധാർവാദിൽ ക്ഷേത്രത്തോട് ചേർന്ന മുസ് ലിം കച്ചവടക്കാരുടെ കടകൾ ഹിന്ദുത്വവാദി അക്രമികൾ അടിച്ചു തകർത്തു. നുഗ്ഗികേരി ആഞ്ജനേയ ക്ഷേത്രത്തിനു സമീപത്തെ കടകളാണ് തകർക്കപ്പെട്ടത്. തീവ്ര ഹിന്ദുത്വവാദികളായ ശ്രീരാമ സേനയാണ് അക്രമത്തിനു പിന്നിൽ.
കടകളിലെ തണ്ണിമത്തനും മറ്റും അക്രമികൾ എടുത്തെറിയുന്നതിന്റെ വീഡിയോ വൈറലാണ്.
അക്രമം നടക്കുമ്പോൾ പൊലിസ് കാഴ്ചക്കാരായി സമീപത്തുണ്ടായിരുന്നു. 10 അംഗം സംഘമാണ് തന്റെ കടയിൽ അക്രമം നടത്തിയതെന്ന് വ്യാപാരിയായ നബിസാബ് പറഞ്ഞു. ആറു ക്വിന്റൽ തണ്ണിമത്തൻ നശിപ്പിച്ചെന്നും ഒരു ക്വിന്റൽ മാത്രമാണ് വിൽക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി ധാർവാദ് എസ്.പി കൃഷ്ണ കാന്ത് പറഞ്ഞു.
അവിടെയുണ്ടായിരുന്ന പൊലിസുകാർക്ക് ക്ഷേത്ര സുരക്ഷാ ചുമതലയാണ് ഉണ്ടായിരുന്നതെന്നും എസ്.പി വിശദീകരിച്ചു. പാവപ്പെട്ടവർക്ക് ക്ഷേത്ര പരിസരത്ത് കച്ചവടം നടത്താൻ അനുമതി നൽകിയിരുന്നതായി ക്ഷേത്ര മാനേജ്മെന്റ് കമ്മിറ്റിയംഗം നരസിംഹ സ്വാമി ദേശായ് പറഞ്ഞു. 99 ശതമാനം കടകളും നടത്തുന്നത് ഹിന്ദുക്കളാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."