HOME
DETAILS
MAL
കര്‍ണാടകയില്‍ രണ്ട് പേരെ കൊന്ന കടുവയെ പിടികൂടി
backup
February 14 2023 | 13:02 PM
കുടക്: കര്‍ണാടകയില്‍ രണ്ട് പേരെ കൊന്ന ആളെക്കൊല്ലി കടുവയെ വനം വകുപ്പ് മയക്കുവെടിവച്ചു പിടികൂടി. വൈകിട്ട് നാല് മണിയോടെയാണ് കടുവയെ മയക്കുവെടി വച്ചത്. 10 വയസ് തോന്നിക്കുന്ന കടുവയെ വിദഗ്ധ പരിശോധനയ്ക്കായി മൈസുരു കൂര്‍ഗള്ളിയിലേക്കു മാറ്റും. കഴിഞ്ഞ ദിവസങ്ങളിലായി ചേതന്‍, രാജു എന്നിവരെ കടുവ ആക്രമിച്ചു കൊന്നിരുന്നു.
ഞായറാഴ്ചയാണ് ചേതനെയും, പിതാവ് മധുവിനേയും കടുവ ആക്രമിച്ചത്. തുടര്‍ന്ന് ചേതന്‍ മരിക്കുകയും മധു നിസാര പരുക്കോടെ രക്ഷപ്പെടുകയും ചെയ്തു. സംഭവ മറിഞ്ഞ് സ്ഥലത്തെത്തിയ ചേതന്റെ ബന്ധു രാജുവിനെ ഇന്നലെ രാവിലെയാണ് കടുവ ആക്രമിച്ച് കൊന്നത്. ഇതോടെ കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."