HOME
DETAILS

തോറ്റവരെ വീണ്ടും തോല്‍പിക്കരുത്

  
backup
April 25 2021 | 01:04 AM

46565415315

വിദേശകലാലയത്തില്‍വച്ചുള്ള ആറുവര്‍ഷക്കാലത്തെ ഉപരിപഠനത്തിന് ഇന്നത്തോടുകൂടി പരിസമാപ്തിയാവുകയാണ്. പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ ആ ഐവര്‍സംഘത്തില്‍ നാലുപേരും ഉന്നതമാര്‍ക്കോടെയാണു പാസായത്. ഇനി തൊഴില്‍തേടി ഏതു രാജ്യത്തേക്കും പറക്കാം. ആറക്ക ശമ്പളമുള്ള ഉയര്‍ന്ന ജോലികള്‍ അവരെ കാത്തിരിക്കുന്നുണ്ട്. ഇനിയൊട്ടും താമസിച്ചുനില്‍ക്കേണ്ടതില്ല. നാട്ടിലേക്കു മടങ്ങി ജോലിക്കായുള്ള തയാറെടുപ്പുകള്‍ നടത്താം. പക്ഷേ, അവരതു വേണ്ടെന്നുവച്ചു. തങ്ങള്‍ക്കു കിട്ടിയ ഉന്നതവിജയത്തെക്കാള്‍ കൂടെയുള്ള ഒരുത്തന്റെ പരാജയമായിരുന്നു അന്നേരമവരെ ഭരിച്ചിരുന്നത്. അവന്റെ റൂമില്‍ ചെന്ന് അവര്‍ പറഞ്ഞു:
''സങ്കടപ്പെടേണ്ടാ, പരാജയത്തിന്റെ കയ്പ്പുനീര്‍ ഒറ്റയ്ക്കു കുടിച്ചുതീര്‍ക്കാന്‍ നിന്നെ ഞങ്ങള്‍ അനുവദിക്കില്ല. നിന്റെ പരാജയം ഞങ്ങളുടേതുകൂടിയാണ്. അതിനാല്‍ ഞങ്ങള്‍ നാലുപേരുടെയും ഈയൊരു വര്‍ഷം നിനക്കു ദാനമാണ്. നിന്റെ പഠനപുരോഗതിക്കാവശ്യമായ എല്ലാ സഹായസഹകരണങ്ങളും നല്‍കി ഞങ്ങള്‍ കൂടെതന്നെയുണ്ടാകും. നിന്നെ വിജയിപ്പിച്ചിട്ടേ ഞങ്ങളിനി നാട്ടിലേക്കുള്ളൂ..''


നോക്കൂ, നിന്റെ അലസതയും അശ്രദ്ധയുമല്ലേ പരാജയകാരണം എന്നു പറഞ്ഞ് കുറ്റപ്പെടുത്താമായിരുന്നിട്ടും ഇനിയെങ്കിലും നീ ഉണര്‍ന്നു പഠിക്കണം എന്ന നിര്‍ദേശം പോലും അവര്‍ മുന്നോട്ടുവച്ചില്ല. നന്നായി പഠിക്കാന്‍ തയാറല്ലെങ്കില്‍ ഞങ്ങള്‍ക്കു മാറിച്ചിന്തിക്കേണ്ടിവരുമെന്ന മുന്നറിയിപ്പു പോലും നല്‍കിയില്ല. എന്തിനും തയാറായി കൂടെത്തന്നെ ഞങ്ങളുണ്ടാകുമെന്നാണു പറഞ്ഞത്. അതിനായി ഒരു വര്‍ഷം അവര്‍ മാറ്റിവയ്ക്കുന്നു. ഒരു വര്‍ഷം മാറ്റിവയ്ക്കുകയെന്നത് നിസാരസംഭവമല്ല. അതില്‍ ലക്ഷങ്ങള്‍ സമ്പാദിക്കാനുള്ള അവസരങ്ങള്‍ വേണ്ടെന്നുവയ്ക്കലുണ്ട്. നാട്ടുകാരെയും വീട്ടുകാരെയും കാണുകയെന്ന മാസങ്ങളോളം പഴക്കമുള്ള സ്വപ്‌നം ത്യജിക്കലുണ്ട്. സ്വന്തം കീശയില്‍നിന്ന് പണമിറക്കി അന്യദേശത്ത് ജീവിക്കുകയെന്ന ഭാരമേല്‍ക്കലുണ്ട്. പ്രത്യക്ഷത്തില്‍ നോക്കിയാല്‍ നാല്‍വരും നിന്നത് നഷ്ടക്കച്ചവടത്തിനാണ്. എന്നാല്‍ അവരുടെ ജീവിതത്തിലെ ഏറ്റവും വിശുദ്ധമായ നിമിഷങ്ങളേതെന്നു ചോദിച്ചാല്‍ ആ വര്‍ഷത്തിലേതെന്നു നിശ്ശങ്കം പറയാം.


ജയിച്ചവന് കൈയടികള്‍ നല്‍കുന്നവരില്‍ തോറ്റവന് ആശ്വാസം നല്‍കുന്ന എത്ര പേരുണ്ട്..? വിജയിച്ചവന്റെ കൂടെ പടക്കംപൊട്ടിക്കാനും നൃത്തച്ചുവടുകള്‍ വയ്ക്കാനും ആവേശം കാണിക്കുന്നവരില്‍ പരാജയപ്പെട്ടവനെ ചേര്‍ത്തുനിര്‍ത്തി 'സാരമില്ല, നിന്റെ കൂടെ ഞങ്ങളുമുണ്ട്' എന്നു പറയാന്‍ എത്ര പേര്‍ക്ക് ആവേശം കാണും..?
തോറ്റവരോടുള്ള സമൂഹമനസ് പലപ്പോഴും നിഷേധാത്മകമാണ്. അവര്‍ കൊള്ളാത്തവരും മാറ്റിനിര്‍ത്തപ്പെടേണ്ടവരുമാണെന്ന ചിന്താഗതി ചെറുപ്രായം മുതലേ നട്ടുവളര്‍ത്തപ്പെടുന്നുണ്ട്. അതുകൊണ്ടാണല്ലോ പരാജയത്തെ ഭീതിയോടെ മാത്രം നോക്കിക്കാണുന്നത്. അതിനെ എങ്ങനെ നേരിടണമെന്നും കൈകാര്യം ചെയ്യണമെന്നുമുള്ള പാഠങ്ങള്‍ ഇപ്പോഴും ഭൂരിഭാഗമാളുകള്‍ക്ക് അന്യമാണ്. അതന്യമായി തുടരുവോളം തോല്‍വി ഒരു വൈറസ് കണക്കെ തളര്‍ച്ചകളും തകര്‍ച്ചകളും സൃഷ്ടിച്ചുകൊണ്ടേയിരിക്കും.

തോല്‍വിയെ എങ്ങനെ വിജയത്തിനു മരുന്നാക്കി മാറ്റാമെന്നു പഠിപ്പിക്കാത്ത, തോറ്റവന്റെ മുറിവുണക്കാനുള്ള വിദ്യ പകരാത്ത, തോല്‍ക്കുന്നത് മാപ്പര്‍ഹിക്കാത്ത അപരാധമൊന്നുമല്ലെന്നു പറഞ്ഞുകൊടുക്കാത്ത വിദ്യാഭ്യാസത്തിന് നിത്യജീവിതത്തില്‍ പ്രധാന പങ്കുകള്‍ വഹിക്കാനില്ലാത്ത ഗണിത-രസതന്ത്ര സിദ്ധാന്തങ്ങള്‍ വച്ച് സാമൂഹികമായ എന്തു വിപ്ലവമാണു സൃഷ്ടിക്കാന്‍ കഴിയുക..?


വിജയിക്കണം എന്നു പറയാം. വിജയം അധ്വാനിച്ചു നേടാവുന്നതാണല്ലോ. എന്നാല്‍ തോല്‍ക്കരുത് എന്ന് പറയരുത്. തോല്‍വിയെന്നത് തേടിനേടുന്നതോ വിലകൊടുത്തു വാങ്ങുന്നതോ അല്ല. പിച്ചവച്ചു നടക്കുന്ന കുഞ്ഞിനോട് നീ വീഴരുതെന്നു പറഞ്ഞാലെങ്ങനെയിരിക്കും..? വീഴാതിരിക്കാനുള്ള പ്രോത്സാഹനം നല്‍കുക. വീണാല്‍ എന്തു ചെയ്യണമെന്ന സന്ദേശവും പകരുക. അതാണു കുഞ്ഞിനോട് കാണിക്കേണ്ട നീതി. തോല്‍ക്കരുതെന്നു പറയുന്ന സമയം തോല്‍ക്കാതിരിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ വിനിയോഗിച്ചാല്‍ പരാജയക്കണക്ക് ഗണ്യമായി കുറയ്ക്കാം. തോല്‍വി സംഭവിച്ചാല്‍ എന്തു ചെയ്യണമെന്ന പാഠങ്ങള്‍ കൂടി നല്‍കിയാല്‍ ആഘാതങ്ങളുടെ തോതും വലിയ അളവില്‍ ചുരുക്കിക്കൊണ്ടുവരാം.


വിജയിച്ചവരെ പ്രോത്സാഹിപ്പിക്കുന്നത് വീണ്ടും വിജയവഴി തേടാന്‍ അവരെ പ്രാപ്തരാക്കും. തോറ്റവരെ അവഗണിക്കുന്നത് നിഷ്‌ക്രിയത്വത്തിലേക്ക് വഴിമാറാന്‍ അവരെ പ്രചോദിപ്പിക്കും. അതിനു പകരം ആശ്വാസവചനങ്ങളുമായി അവരെ സമീപിക്കുന്നത് ഔന്നത്യത്തിലേക്കു കുതിക്കാനുള്ള പ്രേരണയായേക്കാം. വിജയിച്ചവരെ പ്രോത്സാഹിപ്പിക്കേണ്ട കടമ സമൂഹത്തിനാണ്. പരാജയപ്പെട്ടവനെ ആശ്വസിപ്പിക്കേണ്ട കടമ വിജയിച്ചവന്റേതുകൂടിയാണ്. വിജയത്തിന്റെ ലഹരിയനുഭവിക്കേണ്ട നേരത്തും തോറ്റവന്റെ കണ്ണിലെ ചുടുനീര്‍ തുടക്കാന്‍ നില്‍ക്കുമ്പോള്‍ ആ വിജയത്തിന് വിവരിക്കാനാകാത്ത സൗന്ദര്യമായിരിക്കും. തനിക്കു കിട്ടിയ സമ്മാനിപ്പൊതിയില്‍നിന്ന് പരാജയപ്പെട്ടവനുകൂടി പങ്കുകൊടുക്കുമ്പോള്‍ അവന്റെ നീറ്റല്‍നില്‍ക്കും. വിജയം തനിക്ക് എത്രമേല്‍ അര്‍ഹമായിരുന്നുവെന്ന് തെളിയുകയും ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  7 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  7 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  7 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  7 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  8 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  8 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  8 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  8 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  8 days ago