ഷാര്‍ജ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിക്ക് പുതിയ സാരഥികള്‍
ഷാര്‍ജ: ഷാര്‍ജ എസ് കെ എസ് എസ് എഫ് 2023 -2024 വര്‍ഷത്തേക്കുള്ള കമ്മിറ്റിയെ ഷാര്‍ജ മുബാറക്ക് സെന്ററില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ആബിദ് യമാനിയുടെ അധ്യക്ഷതയില്‍ കേരള സംസ്ഥാന എസ് കെ എസ് എസ് എഫ് ട്രഷറര്‍ സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി ഉദ്ഘാടനം ചെയ്തു.യു എ ഇ എസ് കെ എസ് എസ് എഫ് പ്രസിഡന്റ് സയ്യിദ് ശുഹൈബ് തങ്ങള്‍, ദഅവ സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുള്ള ചേലേരി ,ഹാഫിള് ത്വാഹ സുഹൈര്‍ ഹുദവി പ്രഭാഷണം നടത്തി. ശറഫുദ്ധീന്‍ ഹുദവി നിരീക്ഷകനായ കൗണ്‍സില്‍ റിറ്റേണിംഗ് ഒഫീസര്‍ മന്‍സൂര്‍ മൂപ്പന്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.സുലൈമാന്‍ ഹാജി,റസാഖ് വളാഞ്ചേരി,അബ്ദു റസാഖ് ഹാജി റുവൈസ്,സി സി മൊയ്തു,നുഹ്മാന്‍ തിരൂര്‍ ,അശ്‌റഫ് ദേശമംഗലം, ഒ കെ ഇബ്രാഹീം സംബന്ധിച്ചു.
പുതിയ ഭാരവാഹികളില്‍ പ്രസിഡന്റായി ശാഫി മാസ്റ്ററെയും വൈസ് പ്രസിഡന്റുമാരായി അറ്: ഫൈസല്‍ ഹുദവി, കബീര്‍ യമാനി , റാഫി ഉസ്താദ് , ഷാ മൂക്കോട് , ശഫീഖ് വയനാട് ,എം പി കെ പള്ളംകോട് എന്നിവരെയും ജനറല്‍ സെക്രട്ടറിയായി അബ്ദുല്‍ ഹഖീം ടി പി കെ യെയും വര്‍ക്കിംഗ് സെക്രട്ടറിയായി അഹമ്മദ് പാലത്തിങ്കരയെയും
ജോയിന്റ് സെക്രട്ടറിമാരായി സഫീര്‍ ജാറംകണ്ടി,സുഹൈര്‍ അസ്ഹരി , അഫ്‌സല്‍ കോട്ടക്കാവയല്‍ ,ശമീര്‍ കല്ലായി, റഫീഖ് കൈപ്പമംഗലം ,അഹമ്മദ് നൗഫല്‍ എന്നിവരേയും
ട്രഷറായി ഉമ്മര്‍ കല്ലാടകുറ്റിയെയും തിരഞ്ഞെടുത്തു.
സെക്രട്ടറിയേറ്റ് അംഗങ്ങള്‍: സയ്യിദ് ശുഹൈബ് തങ്ങള്‍ .അബ്ദു റസാഖ് വളാഞ്ചേരി,മൊയ്തു സിസി,ഇബ്രാഹീം ഒ കെ,അഷ്‌റഫ് ദേശമംഗലം,
ഫൈസല്‍ പയ്യനാട്,സുലൈമാന്‍ ബാവ,ശാക്കിര്‍ ഫറോക്ക്,റഫീഖ് കിഴിക്കര, ശംസുദ്ധീന്‍ കൈപ്പുറം എന്നിവരേയും
അഡ്വൈസറി ബോര്‍ഡ് അംഗങ്ങള്‍: അബ്ദുള്ള ചേലേരി (ചെയര്‍മാന്‍), അഹമ്മദ് സുലൈമാന്‍ ഹാജി, മൂസ പള്ളിക്കര,
ത്വാഹ സുഹൈര്‍ ഹുദവി,റഷീദ് ബാഖവി ,അബ്ദു റസാഖ് ഹാജി റുവൈസ്,അക്ബര്‍ ചെറുമുക്ക് എന്നിവരെയും തെരഞ്ഞെടുത്തു. അബ്ദുള്‍ ഹക്കീം ടി പി കെ സ്വാഗതവും അഹ്മദ് പാലത്തിങ്കര നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."