ശിവശങ്കർ അറസ്റ്റിൽ
കൊച്ചി • ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മു ഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പ ൽ സെക്രട്ടറി എം. ശിവശങ്കറി നെ എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. കോഴ ഇടപാടിൽ ശിവശങ്കറി നെതിരേ തെളിവ് ലഭിച്ചതായി ഇ.ഡി അറിയിച്ചു. മൂന്ന് ദിവസ ത്തെ തുടർച്ചയായ ചോദ്യം ചെ യ്യലിനു ശേഷമായിരുന്നു അറ ലൈഫ് മിഷൻ ഇടപാടി ലെ ആദ്യ അറസ്റ്റാണിത്. ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കും.
വടക്കഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതി കരാർ ലഭി ക്കാൻ 4.48 കോടി രൂപ കോഴ നൽകിയെന്ന യുനിടാക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെ ടുത്തലിനെ തുടർന്നാണ് കള്ള പ്പണ നിരോധന നിയമപ്രകാ രം ഇ.ഡി കേസെടുത്തത്. സ്വർ ണക്കടത്തുകേസുമായി ബന്ധ പ്പെട്ട് സ്വപ്നയുടെ ലോക്കറി ൽ നിന്ന് ഒരുകോടി രൂപയോ ളം വിവിധ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഇത് ലൈഫ് മിഷൻ ഇടപാടി ൽ ശിവശങ്കറിന് ലഭിച്ച കോഴ യാണെന്നാണ് ഇ.ഡിയുടെ നിഗമനം. കുറ്റസമ്മത മൊഴിയില്ലാതെയാണ് അറസ്റ്റ്. എന്നാൽകേസിൽ തനിക്കൊന്നുമറിയില്ലെന്നും എല്ലാം കെട്ടിച്ചമച്ചതാണെന്നും ശിവശങ്കർ പറഞ്ഞു. കേസിൽ സ്വപ്ന സുരേഷ്, സരി ത്, സന്ദീപ് നായർ എന്നിവരെ നേരത്തെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.സ്വർണ കടത്തിലെ കള്ളപ്പ ണക്കേസിലും ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."