HOME
DETAILS
MAL
കെ.വി തോമസിനെതിരായ നടപടി കൂട്ടായെടുത്തത് കെ സുധാകരനെ ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടെന്ന് വി.ഡി സതീശന്
backup
April 11 2022 | 11:04 AM
തിരുവനന്തപുരം: പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെ.വി തോമസിനെതിരായ നടപടി കൂട്ടായെടുത്തതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്. ഇക്കാര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയായ നടപടിയല്ല.
വിഷയത്തിന്റെ ഗൗരവവും വ്യാപ്തിയും എ.ഐ.സി.സിയെ വ്യക്തമായി ധരിപ്പിച്ചിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന് നല്കിയ പരാതിയില്‍ ഹൈക്കമാന്‍ഡ് കെ.വി തോമസിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു.
പാര്‍ട്ടി വിലക്ക് ലംഘിച്ച് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിനാണ് നടപടി. കെ വി തോമസ് ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് എ.ഐ.സി.സി അച്ചടക്ക സമിതി ആവശ്യപ്പെട്ടു. കെ.വി തോമസിന്റെ മറുപടി ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് താരിഖ് അന്‍വര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."