HOME
DETAILS

വഴിത്തിരിവായി മാറിയ  റമദാന്‍ കാലം

  
backup
April 25 2021 | 05:04 AM

56468565-2
 
റമദാന്‍ മാസമെത്തുമ്പോഴുള്ള സന്തോഷം ജീവിതത്തില്‍ പറഞ്ഞു അറിയിക്കാന്‍ കഴിയാത്ത ഒന്നാണ്. 11 മാസം കഴിയുമ്പോള്‍ എത്തുന്ന പ്രശാന്തിയുടെ തുരുത്തായിട്ടാണ് നോമ്പ് കാലം എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ കാലങ്ങളില്‍ ശാരീരികമായി സ്വന്തം ശരീരത്തോട് ചെയ്ത അതിക്രമങ്ങള്‍, കൂടാതെ മാനസികമായും ഭൗതികപരമായും ആത്മീയവുമായി ചെയ്ത വീഴ്ചകള്‍ പരിശോധിക്കാനും വേണ്ട സമാശ്വാസവും പ്രായശ്ചിത്വവും  തേടാനുമുള്ള അവസരമാണ് റമദാന്‍. സൗഹൃദം പുതുക്കാനും പിണക്കങ്ങളും വൈമന്യസവും ഇല്ലാതാക്കാനും നോമ്പ് കാലം ഉപകരിക്കുന്നു. റമദാനിലെ ആത്മീയമായ ഊര്‍ജം ഒരു വര്‍ഷം നിലനിര്‍ത്തുക എന്നതാണ് ജീവിതത്തിലെ ശ്രമകരമായ ദൗത്യവും.
 
   1995 ലാണ് ഞാന്‍ സിവില്‍ സര്‍വിസ് പരീക്ഷ എഴുതിയത്. അടുത്ത നോമ്പിന് ഐ.എ.എസ് സെലക്ഷന്‍ ഇന്റര്‍വ്യു കഴിഞ്ഞു. അതൊരു അനുഗ്രഹം പോലെ തോന്നി. പിന്നീട് ഉന്നത സ്ഥാനങ്ങളിലേക്ക് എത്താന്‍ കരുത്തനാക്കിയത് ആ രണ്ട് നോമ്പുകാലങ്ങളായിരുന്നു. മസൂറിയിലെ ദേശീയ സിവില്‍ സര്‍വിസ് പരിശീലനം നടത്തുമ്പോഴുള്ള നോമ്പ് കാലം ജീവിതത്തില്‍  മറ്റൊരു വഴിതിരിവായിയിരുന്നു. പരിശീലനത്തിന്റെ ഭാഗമായി രണ്ട് മാസത്തെ ഭാരത ദര്‍ശനം ഉണ്ടായിരുന്നു. 1997 ജനുവരിയില്‍ നോമ്പുകാലത്ത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലായിരുന്നു. ദൂരെയുള്ള ദ്വീപുകളില്‍ പോയ ശേഷം തിരികെ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറില്‍ എത്തണം.
 
വൈകിട്ട് അഞ്ച് മണിയോടെ അസ്തമയം സംഭവിക്കുന്നതിനാല്‍ പല ദിവസവും കപ്പലില്‍ വച്ച് കൈവശമുള്ള ഈത്തപഴവും വെള്ളവും കുടിച്ച് നോമ്പ് തുറക്കുമായിരുന്നു. പിന്നീട് റൂമിലെത്തി കഴിഞ്ഞാണ് ഭക്ഷണം. ബ്രിട്ടീഷുകാര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരെ നാടുകടത്തിയ പോര്‍ട്ട് ബ്ലയറില്‍ മലയാളികളായ നാടുകടത്തപ്പെട്ടവരുടെ പിന്‍തലമുറക്കാരായ കുറച്ചു പേരുണ്ട്. അവിടത്തെ പ്രധാന മസ്ജിദില്‍ ഇശാ നിസ്‌കാരത്തിനെത്തുമ്പോള്‍ അവര്‍ കാണിക്കുന്ന സ്‌നേഹപ്രകടനം മറക്കാന്‍ കഴിയില്ല.  തഞ്ചാവൂരിലെ ഒരു പള്ളിയിലെ  തമിഴ് സഹോദരന്മാര്‍ക്കൊപ്പമുള്ള നോമ്പുതുറയും പ്രാര്‍ഥനകളും മറ്റൊരു മറക്കാനാവാത്ത നോമ്പുകാല അനുഭവമാണ്. വീടുകളില്‍ നിന്ന് ഓരോരുത്തരും കൊണ്ടുവരുന്ന ഭക്ഷണ സാധനങ്ങള്‍ പരസ്പരം പങ്കുവച്ച് കൂട്ടത്തോടെ ഖുര്‍ആന്‍ പാരായണം ചെയ്തും പ്രാര്‍ഥനകളില്‍ ഏര്‍പ്പെട്ടും സ്‌നേഹം പങ്കുവച്ചുള്ള ആ കൂടിച്ചേരല്‍ വലിയൊരു ചൈതന്യമാണ് പകര്‍ന്നത്. ഭാരതദര്‍ശനത്തിന്റെ സമാപനം നീലഗിരിയിലെ ഊട്ടിയിലായിരുന്നു. അവിടെ നിന്ന് പെരുന്നാളിന്റെ തലേന്ന് കണക്കാക്കിയാണ് സുഹൃത്തുക്കളോട് വിട പറഞ്ഞു കോഴിക്കോട്ടേക്ക് വന്നത്. അന്ന് ട്രെയിനികള്‍ക്ക് കാര്‍ സൗകര്യമില്ലാതിരുന്നതിനാല്‍ മൂന്ന് ബസ് കയറി ഇറങ്ങിയാണ്  എത്തിയത്. വീട്ടിലെത്തി നോമ്പ് തുറക്കണമെന്ന് ആഗ്രഹിച്ചെങ്കിലും കൊടുവള്ളി എത്തിയപ്പോള്‍ മഗ്‌രിബ് ബാങ്കു വിളിച്ചു.
 
കൈയില്‍ കരുതിയ ഈത്തപ്പഴവും വെള്ളവും കുടിച്ച് ബസില്‍ ഇരുന്ന് നോമ്പ് തുറന്നു. കോഴിക്കോട് എത്തി പിറ്റേന്ന് പെരുന്നാളുമായി . 1997ലെ ഭാരതദര്‍ശനത്തിനൊപ്പം ഒരു മാസത്തെ നോമ്പും  എനിക്ക് നല്‍കിയ കരുത്ത് വലുതായിരുന്നു. പിന്നിട്  ഔദ്യോഗിക കൃത്യനിര്‍വഹണ രംഗത്ത് തന്നെ കരുത്തായി മാറുന്ന രീതിയില്‍ ആ നോമ്പുകാലം വഴിത്തിരിവായി മാറി. പെരിന്തല്‍മണ്ണ സബ് കലക്ടര്‍, എറണാകുളം ജില്ലാ കലക്ടര്‍, പൊതു വിദ്യാദ്യാസ ഡയറക്ടര്‍, വിദ്യാഭ്യാസ സെക്രട്ടറി, കൊച്ചി മെട്രോ ഉള്‍പ്പെടെ വിവിധ ചുമതലകള്‍ വഹിച്ചപ്പോള്‍ നോമ്പുകാലത്തെ അനുഭവങ്ങള്‍ ചിട്ടയില്‍ കാര്യങ്ങള്‍ കൊണ്ടുപോകാന്‍ കരുത്തേകി. കലക്ടര്‍ ചുമതലയിലിരിക്കെ ക്യാംപ് ഓഫിസില്‍ പ്രശ്‌നങ്ങള്‍ തീര്‍ത്തു കൊണ്ടിരിക്കെയായിരുന്നു ഒരു ഗ്ലാസ് നാരങ്ങ വെള്ളം കൊണ്ട് നോമ്പ് തുറക്കുന്നത്. പിന്നീട് ഇടയ്ക്ക് സമയം കണ്ടെത്തി നിസ്‌കരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യും. ഇന്ന് വ്യവസായം, വിദ്യാഭ്യാസം, വനം, വഖ്ഫ് എന്നീ പ്രധാന വകുപ്പുകളുടെ ചുമതല വഹിക്കുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കുമ്പോഴും റമദാന്‍ എനിക്ക് വലിയൊരു ആവേശവും കരുത്തുമാണ്. 
 
  ബാല്യകാല നോമ്പിന്റെ സ്മരണകളില്‍ ജ്വലിച്ചു നില്‍ക്കുന്നത് എന്റെ പിതാവുമായി ബന്ധപ്പെട്ട പ്രോല്‍സാഹനമാണ്. മുന്‍സിപ്പാലിറ്റി മുന്‍ ഡയറക്ടര്‍ കൂടിയായിരുന്ന  എ.പി.എം മക്കി സാഹിബ് ഒരു നോമ്പ് എടുക്കുമ്പോള്‍ ഒരു രൂപ സമ്മാനമായി നല്‍കുമായിരുന്നു. നോമ്പിനുള്ള പ്രോല്‍സാഹനമായി അന്ന് പിതാവ് തന്ന ഒരു രൂപയുടെ  വലിപ്പം, അത് തന്നതിന്റെ പിന്നിലെ മൂല്യം അന്ന് തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ ഇന്ന് പൂര്‍ണമായി തിരിച്ചറിയുന്നു. മഹാമാരിയുടെ കെടുതിയില്‍ നിന്നുള്ള  മോചനത്തിനുള്ള സമര്‍പ്പണം കൂടിയാണ് ഈ റമദാന്‍.
( പ്രിന്‍സിപ്പല്‍ സെക്രട്ടറി, കേരള സര്‍ക്കാര്‍ ) 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  2 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  2 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  2 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  2 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  2 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  2 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  2 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  2 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  2 days ago