ഉക്രെയ്‌ന്റെ ഭാവിയില്‍ ആശങ്കയുമായി മോദി: ബുച്ച കൂട്ടക്കൊലയില്‍ അന്വേഷണം വേണം
ന്യുഡല്‍ഹി: ഉക്രെയ്ന്‍ ജനതയുടെ ഭാവിയില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉക്രെയ്ന്‍ -റഷ്യ ചര്‍ച്ചകളില്‍ സമാധനം പുനസ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള വെര്‍ച്വല്‍ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു മോദി.
ഉക്രൈനിലെ സാഹചര്യം ആശങ്കാജനകമായി തുടരുകയാണ്. ഇതിനകം നിരവധി നിരപരാധികള്‍ കൊല്ലപ്പെട്ടു. ബുച്ച നഗരത്തില്‍ നിരപരാധികളായ സാധാരണക്കാരെ കൊന്നൊടുക്കിയ വാര്‍ത്ത വളരെ ആശങ്കാജനകമായിരുന്നു.
കൂട്ടക്കൊലയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും മോദി ആവശ്യപ്പെട്ടു. ഈ സംഭവത്തെ ഇന്ത്യ അപലപിക്കുകയും നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ബൈഡന്‍ സര്‍ക്കാര്‍ അമേരിക്കയില്‍ അധികാരത്തിലെത്തിയ ശേഷം ഇന്ത്യയുമായി നടക്കുന്ന ആദ്യ തന്ത്രപ്രധാന ഉച്ചക്കോടിയാണിത്. ഇരു രാഷ്ട്രത്തലവന്‍മാരുടേയും കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അമേരിക്കയില്‍ എത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലുതും പഴയതുമായ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ എന്ന നിലയില്‍ ഞങ്ങള്‍ സ്വാഭാവിക പങ്കാളികളാണ് - മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."