ഇടുക്കിയില്‍ മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും ക്വാറിയില്‍ മുങ്ങി മരിച്ചു
തൊടുപുഴ: ക്വാറിയിലെ വെള്ളത്തില്‍ വീണ കുട്ടിയെ രക്ഷിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മുങ്ങിമരിച്ചു. മുത്തശ്ശിയും സഹോദരിമാരായ രണ്ടുപേരക്കുട്ടികളുമാണ് മുങ്ങി മരിച്ചത്.
കൊമ്പൊടിഞ്ഞാലിന് സമീപമാണ് നാടിനെ നടുക്കിയ ദുരന്തം. ഇണ്ടിക്കുഴിയില്‍ ബിനോയി ജാസ്മി ദമ്പതികളുടെ മക്കളായ ആന്മരിയ (8), അമേയ (4)എന്നിവരും ജാസ്മിയുടെ മാതാവ് എല്‍സമ്മ(50)യുമാണ് മുങ്ങി മരിച്ചത്.
കുട്ടികളിലൊരാള്‍ വെള്ളത്തില്‍ വീണപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ദുരന്തം.
തുണി അലക്കാന്‍ പോയ സമയത്ത് മൂത്ത കുട്ടി ആന്‍ മരിയ പറകുളത്തില്‍ നിന്നും വെള്ളം കോരി എടുക്കുന്നതിനിടയില്‍ കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. രക്ഷിക്കാന്‍ പുറകെ ചാടിയ വല്യമ്മ എല്‍സമ്മയ്ക്ക് ഒപ്പം ഇളയ കുട്ടി അമേയയും വെള്ളത്തിലേക്ക് വീണു.
ഇതോടെ മൂവരും മുങ്ങി പോവുകയായിരുന്നു. സംഭവ സമയത്ത് സമീപത്തുണ്ടായിരുന്ന എല്‍സമ്മയുടെ ഭര്‍തൃ സഹോദരി ബഹളം വെച്ച് ആളുകളെ കൂട്ടി. ഉടന്‍ ഓടി എത്തിയ നാട്ടുകാര്‍ ഇവരെ പുറത്തെടുത്ത് അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."