HOME
DETAILS
MAL
ആറ്റുകാല്‍ പൊങ്കാല; മാര്‍ഗനിര്‍ദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
backup
February 15 2023 | 14:02 PM
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ കര്‍ശന നിര്‍ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. നിലവിലുള്ളതും താല്‍ക്കാലികമായി തുടങ്ങുന്നതുമായ ഭക്ഷണശാലകള്‍ ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ എന്ന് ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ നിര്‍ദേശിച്ചു.
ഭക്ഷ്യസുരക്ഷ ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ എന്നിവ എല്ലാ സ്ഥാപനങ്ങളും പ്രദര്‍ശിപ്പിക്കണം. ജീവനക്കാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സ്ഥാപനങ്ങളില്‍ സൂക്ഷിക്കാനും പരിശോധന വേളയില്‍ ഹാജരാക്കാനും നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."