HOME
DETAILS
MAL
കൊവിഡ്: കര്‍ണാടകയില്‍ 14 ദിവസത്തേക്ക് കര്‍ഫ്യു പ്രഖ്യാപിച്ചു
backup
April 26 2021 | 09:04 AM
ബംഗളുരു: കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ 14 ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ബംഗളുരു സിറ്റി ഉള്‍പ്പെടെ സംസ്ഥാനം പൂര്‍ണമായും ലോക്ഡൗണിലേക്ക് കടക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അറിയിച്ചു. തിങ്കളാഴ്ച്ച ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
കര്‍ശന നിയന്ത്രണങ്ങള്‍ മെയ് 10 വരെ തുടരും. രാവിലെ ആറ് മണി മുതല്‍ രാവിലെ 10 മണി വരെ അത്യാവശ്യ വസ്തുക്കള്‍ വാങ്ങാന്‍ അനുമതിയുണ്ട്.
സംസ്ഥാനത്ത് 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിജന്‍ സൗജന്യമായി നല്‍കാനും ക്യാബിനറ്റ് യോഗത്തില്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."