രാമനവമിദിനത്തിലെ അക്രമം: മധ്യപ്രദേശിൽ 45 വീടുകൾ തകർത്തു
ഭോപാൽ
മധ്യപ്രദേശിൽ രാമനവമി ഘോഷയാത്രയ്ക്കു നേരെ നടന്ന കല്ലേറിനു പിന്നിൽ പ്രവർത്തിച്ചവരെന്നാരോപിച്ച് ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട 45 പേരുടെ വീടും സ്വത്തുക്കളും ബുൾഡോസർ ഉപയോഗിച്ച് തകർത്ത് ജില്ലാ ഭരണകൂടം. ഖർഗോൺ ജില്ലയിലാണ് അക്രമം നടന്ന് 48 മണിക്കൂറിനകം പൊലിസ് സുരക്ഷയിൽ വീടുകൾ ഇടിച്ചുനിരത്തിയത്. എന്നാൽ തകർത്തത് പൊതു സ്ഥലം കൈയേറി നിർമിച്ച അനധികൃത കെട്ടിടങ്ങളാണെന്ന് ഇൻഡോർ ഡിവിഷനൽ കമ്മിഷനർ പവൻകുമാർ ശർമ പറഞ്ഞു. അതേസമയം ഇതിൽ സംഘർഷത്തിലെ കുറ്റാരോപിതരുടെ സ്വത്തുക്കളുമുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.
അക്രമത്തിനു പിന്നിൽ മുസ് ലിംകളാണെന്ന പ്രസ്താവനയുമായി ആഭ്യന്തരമന്ത്രി നരോത്തം മിശ്ര രംഗത്തെത്തി. രാമനവമി യാത്രയ്ക്കു നേരെ കല്ലെറിഞ്ഞ കലാപകാരികൾക്കെതിരെയാണ് നടപടിയെന്ന് പറഞ്ഞ അദ്ദേഹം മുസ് ലിംകളാണ് ഈ അക്രമത്തിന് ഉത്തരവാദികളെങ്കിൽ അവർ നീതി പ്രതീക്ഷിക്കേണ്ടെന്നും മുന്നറിയിപ്പു നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."