കൊവിഡ് പ്രതിരോധത്തിന് വിരമിച്ച സൈനിക മെഡിക്കല്‍ ഓഫിസര്‍മാരെ തിരിച്ചുവിളിക്കും
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധപ്രവര്ത്തനങ്ങള്ങ്ങളായി വിരമിച്ച സൈനിക ഡോക്ടര്‍മാരെ തിരികെ വിളിക്കുമെന്ന് സംയുക്തസേനാ മേധാവി ബിപിന്‍ റാവത്ത്. കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുമായി ബിപിന്‍ റാവത്ത് ചര്‍ച്ച നടത്തി.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സായുധ സേനയില്‍ നിന്ന് വിരമിച്ച എല്ലാ മെഡിക്കല്‍ ഓഫീസര്‍മാരെയും തിരിച്ചുവിളിച്ച് അവരുടെ വീടുകള്‍ക്ക് സമീപമുള്ള കൊവിഡ് കേന്ദ്രങ്ങളില്‍ വിന്യസിക്കുമെന്ന് ജനറല്‍ ബിപിന്‍ റാവത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞു.
കൊവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തില്‍ സഹായിക്കാന്‍ സായുധ സേന നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് പ്രധാനമന്ത്രിയെ അറിയിച്ച അദ്ദേഹം സൈന്യത്തില്‍ ലഭ്യമായ ഓക്സിജന്‍ സിലിണ്ടറുകള്‍ ആവശ്യമുള്ള ആശുപത്രികളിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.
നേരത്തെ വിരമിച്ച മറ്റ് മെഡിക്കല്‍ ഓഫിസര്‍മാരോടും മെഡിക്കല്‍ എമര്‍ജന്‍സി ഹെല്‍പ്പ് ലൈനുകള്‍ വഴി അവരുടെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഡോക്ടര്‍മാരെ സഹായിക്കാന്‍ നഴ്സിംഗ് സ്റ്റാഫിനെയും നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൈന്യം ധാരാളം മെഡിക്കല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്നും സാധ്യമാകുന്നിടത്തെല്ലാം സാധാരണക്കാര്‍ക്ക് മിലിട്ടറി മെഡിക്കല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും സിഡിഎസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."