തുറന്ന ജയില്‍ വിളമ്പുന്നു വിലക്കുറവില്‍ രുചിയുള്ള ഭക്ഷണം
ചീമേനി: ചീമേനി-കാക്കടവ് റോഡിലൂടെ കടന്നു പോകുമ്പോള്‍ ഒരു ചായ കുടിക്കണമെന്നു തോന്നിയാല്‍ നേരെ തുറന്ന ജയിലിനു മുന്നിലെത്തിയാല്‍ മതി. ചായ മാത്രമല്ല, നന്നായി വിശക്കുന്നുവെങ്കില്‍ ബിരിയാണി വരെ കഴിച്ചിട്ടു പോകാം.
ബേക്കല്‍ ബിരിയാണി വിപണിയിലെത്തിച്ചു വന്‍ വിജയമായതിനു പിന്നാലെയാണ് ജയില്‍ കവാടത്തില്‍ തുറന്ന ജയില്‍ അധികൃതര്‍ തന്നെ ലഘുഭക്ഷണശാല തുറന്നിരിക്കുന്നത്. ബിരിയാണി, ചപ്പാത്തി, ചിക്കന്‍ കറി, എണ്ണപ്പലഹാരം എന്നിവയെല്ലാം ഇവിടെ കിട്ടും. യാത്രക്കാര്‍ക്കു വെയിലും മഴയും കൊള്ളാതെ ഇരുന്നു ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ഇവിടെ സൗകര്യമുണ്ട്.
ജയില്വിഭവങ്ങള് മാത്രമാണ് വില്പന. ചായയ്ക്കും എണ്ണപലഹാരങ്ങള്‍ക്കും ആറു രൂപ മാത്രമേയുള്ളൂ. പരീക്ഷണാടിസ്ഥാനത്തിലാണു തുടക്കമെങ്കിലും ആദ്യ ദിന ങ്ങളില്‍ തന്നെ നല്ല തിരക്കാണ്. ബിരിയാണിക്ക് അറുപതു രൂപയും ചപ്പാത്തിക്കു രണ്ടു രൂപയുമാണു വില.
ചിക്കന്‍ കറിക്ക് 25 രൂപയും പച്ചക്കറികള്‍ കൊണ്ടുള്ള കറികള്‍ക്ക് 15 രൂപയും നല്കിയാല് മതി. ഭാവിയില്‍ ഭക്ഷണശാല വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ജയില്‍ സൂപ്രണ്ട് വിനോദ് കുമാര്‍ ഭക്ഷണശാല ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."