ജി.എസ്.ടി നഷ്ടപരിഹാര കാലാവധി നീട്ടണം, പരിമിത വരുമാനത്തില്‍ കയ്യിട്ടുവാരരുതെന്ന് കേന്ദ്രത്തോട് ധനമന്ത്രി
ന്യുഡല്‍ഹി: സംസ്ഥാനങ്ങളുടെ പരിമിതമായ വരുമാനത്തിനകത്ത് കേന്ദ്ര സര്‍ക്കാര്‍ കയ്യിടുകയാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ജി.എസ്.ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.
പെട്രോള്‍, ഡീസല്‍ എന്നിവയില്‍ കേന്ദ്രസര്‍ക്കാര്‍ സെസ് ചുമത്തുകയാണ്. സംസ്ഥാനത്തിന്റെ അവകാശത്തില്‍ പെട്ടതാണ് ഇന്ധനം. അതിനുമുകളില്‍ കേന്ദ്രസര്‍ക്കാരിന് നികുതി ചുമത്താന്‍ അവകാശമില്ല. ഇത് നിര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജിഎസ്ടി നടപ്പാക്കിയതോടെ കേരളത്തിന് 16% നികുതി കിട്ടിയിരുന്നത് ഒറ്റയടിക്ക് 11% ആയി. വരുമാന നഷ്ടം നികത്താന്‍ നഷ്ടപരിഹാര പാക്കേജ് കൂടുതല്‍ വര്‍ഷത്തേക്ക് നീട്ടണമെന്നുമാണ് ആവശ്യപ്പെടുക. ഇന്നത്തെ ജി.എസ്.ടി യോഗത്തില്‍ ഇക്കാര്യം ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."