ഒരു ചെടിയില്‍ 1269 തക്കാളികള്‍; ബ്രിട്ടീഷ് കര്‍ഷകന്‍ ഡഗ്ലസ് സ്മിത്ത് ഗിന്നസ് ബുക്കിലേക്ക്
റെക്കോഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണ് എന്നല്ലേ. ഇവിടെയിതാ സ്വന്തം റെക്കോഡ് തകര്‍ത്ത് പുതിയ റെക്കോഡിട്ടിരിക്കുന്നു ഒരു യുവകര്‍ഷകന്‍. എന്താണെന്നല്ലേ. സാധാരണ നിലക്ക് ഒരു തക്കാളച്ചെടിയില്‍ എത്ര തക്കാളിയുണ്ടാവും പത്തോ ഇരുപതോ..കൂടി പോയാല്‍ 30-40. എന്നാല്‍ ഇവിടെയിതാ ബ്രിട്ടീഷുകാരനായ ഡഗ്ലസ് സ്മിത്ത് എന്ന കര്‍ഷകന്റെ തക്കാളിച്ചെയിലുണ്ടായത് 1269 തക്കാളിയാണ്.
തന്റെ തന്നെ റെക്കോഡാണ് സ്മിത്ത് തിരുത്തിയത്. 2021ല്‍ ഒരു ചെടിയില്‍ 839 തക്കാളി വിളയിച്ചെടുത്ത് ലോകറെക്കോഡ് നേടിയിരുന്നു സ്മിത്ത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ചെടിയില്‍ 488 തക്കാളി അദ്ദേഹം വളര്‍ത്തിയെടുത്തിരുന്നു. ഇതും വളരെയധികം ശ്രദ്ധ നേടിയിരുന്നു.
2020ല്‍ ഏറ്റവും ഭാരമേറിയ തക്കാളി വിളയിച്ചെടുത്തുകൊണ്ട് മറ്റൊരു റെക്കോഡും സ്മിത്ത് സൃഷ്ടിച്ചിരുന്നു. 3.106 കി.ഗ്രാമായിരുന്നു തക്കാളിയുടെ ഭാരം.
ഇംഗ്ലണ്ടിലെ സ്റ്റാന്‍സ്റ്റെഡ് അബോട്ട്‌സ് സ്വദേശിയാണ് ഡഗ്ലസ് സ്മിത്ത്. ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്മിത്ത് തന്റെ തോട്ടത്തെ കാര്‍ഷിക പരീക്ഷണങ്ങളുടെ ഒരിടമാക്കി മാറ്റുകയായിരുന്നു. ആഴ്ചയില്‍ മൂന്നോ നാലോ മണിക്കൂര്‍ അദ്ദേഹം തന്റെ തോട്ടത്തില്‍ ചെലവഴിക്കാറുണ്ട്.
നേരത്തെ, വീട്ടുമുറ്റത്ത് 21 അടി നീളമുള്ള കൂറ്റന്‍ സൂര്യകാന്തി നട്ടുവളര്‍ത്തി സ്മിത്ത് എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. സൂര്യകാന്തിക്ക് അദ്ദേഹത്തിന്റെ വീടിന്റെ അത്ര ഉയരമുണ്ടായിരുന്നു.
ഈ വര്‍ഷം പയര്‍, വഴുതന, ഉരുളക്കിഴങ്ങ് എന്നിവ നട്ടുവളര്‍ത്തി റെക്കോഡിടാനുള്ള ശ്രമത്തിലാണ് സ്മിത്ത്.
A new Guinness world record! Delighted to announce that my record 1,269 tomatoes on a single truss has just been approved. It breaks my own record of 839 from last year #nodig - https://t.co/IF0LH73iOa @GWR @craigglenday @MattOliver87 pic.twitter.com/QgPJP3NsFk
— Douglas Smith (@sweetpeasalads) March 9, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."