കേരള സര്‍വകലാശാല പ്രൊഫസര്‍മാരുടെ ഗവേഷണങ്ങളില്‍ ഭൂരിഭാഗത്തിലും ഡാറ്റാ തട്ടിപ്പെന്ന്
സേവ് യൂനിവേഴ്സിറ്റി കാംപയിന് ഗവര്‍ണര്‍ക്ക് പരാതി നല്കി
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ പ്രൊഫസര്‍മാരുടെ ഗവേഷണങ്ങളില്‍ ഭൂരിഭാഗത്തിലും ഡാറ്റാ തട്ടിപ്പെന്ന് പരാതി. മുന്‍ എം.പി. പി.കെ ബിജുവിന്റെ ഭാര്യ ഡോ. വിജി വിജയന് അടക്കം നിരവധിപേരുടെ ഗവേഷണ പ്രബന്ധങ്ങളിലാണ് ഡാറ്റാ തിരിമറി നടത്തിയതെന്ന ആരോപണമുയര്‍ന്നിരിക്കുന്നത്.
സ്വന്തം ഗവേഷക പ്രബന്ധങ്ങളില്‍ മറ്റു പ്രബന്ധങ്ങളില്‍നിന്ന് അനധികൃതമായി ഡാറ്റാ പകര്‍ത്തിയെന്ന് കാണിച്ച് സേവ് യൂനിവേഴ്സിറ്റി കാംപയിനാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. വിജി വിജയന്റെ ഗവേഷക ഗൈഡും സര്‍വകലാശാല സെനറ്റംഗവുമായ പ്രൊഫ. ഹെലന് ആന്റണി, വിജിയെ സര്‍വകലാശാലയില്‍ നിയമിക്കുന്നതിനുള്ള സെലക്ഷന് കമ്മിറ്റി അംഗവും ബയോ കെമിസ്ട്രി വകുപ്പു മേധാവിയുമായ പ്രൊഫ. എസ്. മിനി, വിജി വിജയനോടൊപ്പം കേരള സര്‍വകലാശാലയില്‍ നിയമിതനായ അസിസ്റ്റന്റ് പ്രൊഫസര്‍ പി.എ ജനീഷ് എന്നിവരുടെ ഗവേഷണ പ്രബന്ധങ്ങളിലുംം ഡാറ്റാ തട്ടിപ്പുണ്ടെന്ന് കാണിച്ച് ഇതിന്റെയെല്ലാം വിശദാംശങ്ങളും തെളിവുകളുമടക്കമാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്.
ദേശീയ ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ധരെ കൊണ്ട് ഡാറ്റാ തട്ടിപ്പ് പരിശോധിപ്പിക്കണമെന്നും പരാതികള്‍ വസ്തുതാപരമാണെന്ന് ബോധ്യപ്പെട്ടാല്‍ ഇവരെ സര്‍വകലാശാലയില്‍ നിന്ന് നീക്ക ണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."