HOME
DETAILS
MAL
പമ്പാനദിയില്‍ ഒഴുക്കില്‍പെട്ട രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി
backup
February 18 2023 | 14:02 PM
പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ മൂന്നുപേരില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശി മെറിന്‍ വില്ലയില്‍ മെറിന്‍ ( 18 ) സഹോദരന്‍ മെഫിന്‍ ( 15 ) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
കാണാതായ തോണ്ടപ്പുറത്ത് സ്വദേശി എബിനായി തിരച്ചില്‍ തുടരുകയാണ്. മാരമണ്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ബന്ധുക്കള്‍ക്കൊപ്പം എത്തിയതായിരുന്നു ഇവര്‍. കടവില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് സ്ഥലത്ത് തിരച്ചില്‍ നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."