സർക്കാരിന്റെ പ്രവർത്തനം വിലയിരുത്താൻ യു.ഡി.എഫ് ഉപസമിതി
തിരുവനന്തപുരം
ഒന്നാം വാർഷികമാഘോഷിക്കുന്ന ഇടതു സർക്കാരിന്റെ ഒരുവർഷത്തെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തി യു.ഡി.എഫ് സംസ്ഥാന ഏകോപന സമിതിക്ക് റിപ്പോർട്ട് നൽകാൻ നാല് ഉപസമിതികൾ രൂപീകരിച്ചതായി യു.ഡി.എഫ് കൺവീനർ എം.എം ഹസൻ അറിയിച്ചു.
സാമ്പത്തികവും ആസൂത്രണവും, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകളലെ സർക്കാരിന്റെ പ്രവർത്തനമാണ് ഉപസമിതി വിലയിരുത്തുന്നത്. സാമ്പത്തികവും ആസൂത്രണവും എന്ന കമ്മിറ്റിയുടെ ചെയർമാൻ സി.പി ജോണും എൻ.കെ പ്രേമചന്ദ്രൻ എം.പി, എൻ. ഷംസുദീൻ എം.എൽ.എ, പി.സി തോമസ്, ജി. ദേവരാജൻ, മാത്യു കുഴൽനാടൻ എം.എൽ.എ, കെ.എസ് ശബരീനാഥൻ എന്നിവർ അംഗങ്ങളുമാണ്.
വിദ്യാഭ്യാസ ഉപസമിതിയുടെ ചെയർമാനായി മുൻമന്ത്രി കെ.സി ജോസഫിനെയും അംഗങ്ങളായി ഷിബു ബേബി ജോൺ, റോജി എം. ജോൺ എം.എൽ.എ, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ജോയി എബ്രഹാം,രാജൻ ബാബു, ജോൺ ജോൺ എന്നിവരെയും ആരോഗ്യ ഉപസമിതിയുടെ ചെയർമാനായി എം.കെ മുനീർ എം.എൽ.എയെയും അംഗങ്ങളായി അനൂപ് ജേക്കബ് എം.എൽ.എ, വി.എസ് ശിവകുമാർ, പി.സി വിഷ്ണുനാഥ് എം.എൽ.എ, കെ. ഫ്രാൻസിസ് ജോർജ്, ബാബു ദിവാകരൻ, എം.പി സാജു എന്നിവരെയും കൃഷി ഉപസമിതിയുടെ ചെയർമാനായി മോൻസ് ജോസഫ് എം.എൽ.എയെയും അംഗങ്ങളായി എ.എ അസീസ്, കുറുക്കോളി മൊയ്തീൻ എം.എൽ.എ, ടി. സിദ്ധിഖ് എം.എൽ.എ, റോയി കെ. പൗലോസ്, സലിം പി. മാത്യു, വാക്കനാട് രാധാകൃഷ്ണൻ എന്നിവരെയും നിയോഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."