HOME
DETAILS
MAL
മോദിയുടെ അമ്മായി കൊവിഡ് ബാധിച്ചു മരിച്ചു
backup
April 27 2021 | 19:04 PM
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മായി നര്‍മദാബെന്‍ മോദി കൊവിഡ് ചികിത്സയ്ക്കിടെ മരിച്ചു. 80കാരിയായ നര്‍മദ അഹമ്മദാബാദിലെ ന്യൂ റാണിപ് പ്രദേശത്തായിരുന്നു താമസം.
കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് 10 ദിവസം മുമ്പാണ് അഹമ്മദാബാദ് അസാര്‍വ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ശരീരത്തിലെ ഓക്സിജന്‍ നില താഴ്ന്നതിനെത്തുടര്‍ന്ന് ഇന്നലെ മരണപ്പെട്ടതായും മോദിയുടെ സഹോദരന് പ്രഹ്ലാദ് മോദി അറിയിച്ചു.
അവരുടെ ഭര്‍ത്താവും മോദിയുടെ പിതാവിന്റെ ഇളയസഹോദരനുമായ ജഗ്ജീവന്‍ദാസ് 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."