HOME
DETAILS

അതിജീവനപ്പോരാട്ട ഒാർമയിൽ മുത്തങ്ങ സമരത്തിന് രണ്ടു പതിറ്റാണ്ട്

  
backup
February 19 2023 | 20:02 PM

874652063-2

നിസാം കെ. അബ്ദുല്ല


കേരളത്തിലെ ഭരണ കർത്താക്കളെ ഉണർത്താൻ ആദിവാസി സമൂഹം നടത്തിയ ഐതിഹാസിക സമരത്തിന്റെ ഓർമകൾക്ക് 20 ആണ്ട് കടന്നിരിക്കുന്നു. ഈ 20 വർഷങ്ങളിൽ പിന്നോക്കക്കാരിലെ പിന്നോക്കക്കാരായ പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിലുള്ളവർക്ക് അവരുടെ സാമൂഹിക ജീവിതത്തിൽ എത്രത്തോളം മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നത് പഠനവിധേയമാക്കേണ്ടതാണ്. അവർ അന്നുമുതൽ ആവശ്യപ്പെട്ടതിൽ ഒന്നും പൂർണരീതിയിൽ പ്രാവർത്തികമാക്കാൻ സാധിച്ചിട്ടില്ലെന്നതും തെളിനീരു പോലെ വ്യക്തതമായ വസ്തുതയുമാണ്.


സമൂഹത്തില്‍ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ജനത തങ്ങള്‍ക്കു ലഭിക്കാതെ പോയ ഭൂമി തിരികെ നല്‍കുമെന്നും ആദിവാസി ക്ഷേമം ഉറപ്പാക്കുമെന്നുമുള്ള വാഗ്ദാനങ്ങള്‍ നല്‍കിയ ഭരണകൂടങ്ങള്‍ക്കെതിരെയായിരുന്നു മുത്തങ്ങ സമരം. 2003ലാണ് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ മുത്തങ്ങ സമരം തുടങ്ങിയത്. 650 ഓളം ആദിവാസി കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആയിരക്കണക്കിനാളുകള്‍ മുത്തങ്ങിലേക്ക് പ്രവേശിച്ചു. സമരത്തില്‍ നേതൃനിരയില്‍ ഉണ്ടായിരുന്നവരാണ് സി.കെ ജാനുവും എം. ഗീതാനന്ദനും. 2003 ഫെബ്രുവരി 17ന് വൈകിട്ട് ആദിവാസി കുട്ടികള്‍ ഉറങ്ങിക്കിടന്നിരുന്ന ഷെഡിന് സമീപം തീപിടിത്തമുണ്ടായതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. തീ കത്തിച്ചത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് ആരോപിച്ച് ആദിവാസികള്‍ ഉദ്യോഗസ്ഥരെ ബന്ദികളാക്കി. ഉദ്യോഗസ്ഥരെ പിന്നീട് മോചിപ്പിച്ചെങ്കിലും സമരക്കാരെ വനത്തില്‍നിന്ന് പുറത്താക്കാന്‍ തീരുമാനിച്ച് 19ന് പൊലിസ് കാട് വളഞ്ഞു. പൊലിസും സമരക്കാരുമായുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. തുടര്‍ന്നുണ്ടായ വെടിവയ്പ്പിൽ ജോഗി കൊല്ലപ്പെട്ടു. തിരിച്ചടിയിൽ പൊലിസുകാരനായ വിനോദും കൊല്ലപ്പെട്ടു. ഗീതാനന്ദനും സി.കെ ജാനുവും ഉള്‍പ്പെടെ എഴുന്നൂറോളം ആദിവാസികളുടെ പേരില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.


അതിജീവനത്തിനായുള്ള ആദിവാസികളുടെ പോരാട്ടങ്ങളില്‍ മുത്തങ്ങ സമരം പുതിയ അധ്യായം സൃഷ്ടിച്ചു. മുത്തങ്ങ സമരത്തിന് ശേഷമാണ് ആദിവാസി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ തുടങ്ങിയത്. രാഷ്ട്രീയ കേരളം വ്യവസ്ഥാപിതമായി നടപ്പാക്കിയ വംശഹത്യയുടെ ജീവിത സാക്ഷികളെ വയനാട്ടിലെ ഏത് ആദിവാസി ഊരുകളിലും കാണാം. പ്രാദേശികമായി നിരവധി ഭൂസമരങ്ങള്‍ക്ക് വലിയൊരു പ്രചോദനമായി എന്നതാണ് മുത്തങ്ങ സമരത്തിന്റെ അനന്തരഫലം.


തങ്ങളുടെ സംഘശക്തി ഊട്ടിയുറപ്പിക്കാൻ ആദിവാസികൾ അഹോരാത്രം കഷ്ടപ്പെടുമ്പോഴും സംസ്ഥാനത്ത് നിന്നും കേൾക്കുന്ന വാർത്തകളൊന്നും അത്ര ശുഭകരമല്ല. പട്ടിണി മരണങ്ങൾ അധികരിച്ചപ്പോൾ അവർ സംഘടിച്ച് നടത്തിയ മുത്തങ്ങ സമരത്തിന്റെ ജ്വലിക്കുന്ന ഓർമദിനത്തിലും അട്ടപ്പാടിയിലെ ശിശുമരണങ്ങൾ ആ ജനതയുടെ നിസഹായതയിലേക്ക് വിരൽ ചൂണ്ടുന്നതാണ്. അവർക്കെതിരേയുള്ള അതിക്രമങ്ങളുടെ കഥയിലും മാറ്റങ്ങളൊന്നുമില്ല. തന്റെ ആത്മാഭിമാനത്തിന് ക്ഷതമേൽപ്പിച്ചവരിൽ നിന്ന് ഓടി രക്ഷപ്പെട്ട് രണ്ടാംദിനം മരിച്ച നിലയിൽ കണ്ടെത്തിയ വിശ്വനാഥനും അടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട മധുവും അങ്ങിനെ നീളുകയാണ് സംസ്കാര സമ്പന്നർ ഈ സമൂഹങ്ങളോട് കാണിക്കുന്ന അതിക്രമങ്ങളുടെ കഥകൾ.


കൊട്ടിഘോഷിച്ച് നടപ്പാക്കിയ പുനരധിവാസ പദ്ധതികൾ എത്രയെണ്ണം പൂർത്തീകരിക്കാൻ സർക്കാരുകൾക്ക് സാധിച്ചുവെന്നത് പരിശോധിച്ചാൽ മനസിലാകും വോട്ടിനപ്പുറം സർക്കാരുകൾ ആദിവാസികൾക്ക് നൽകുന്ന പരിഗണന എന്തെന്നത്. ആദിവാസികൾക്കായി സർക്കാർ കൊട്ടിഘോഷിച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെ ഗുണം പേറുന്നവരുടെ പട്ടിക പരിശോധിച്ചാൽ മാത്രം മതി നമ്മൾ ഇവരുടെ ഉന്നമനത്തിന് നൽകുന്ന പ്രാധാന്യം.
വര്‍ഷങ്ങള്‍ക്കിപ്പുറം തിരിഞ്ഞ് നോക്കുമ്പോള്‍ മുത്തങ്ങ സമരം, കേരളത്തിലെ ആദിവാസി-ദലിത് വിഭാഗങ്ങളുടെ ഭൂപ്രശ്‌നം സജീവമാക്കി എന്ന കാര്യം വ്യക്തമാണ്. മുത്തങ്ങ സമരത്തിന് ശേഷം എത്രയോ ഭൂസമരത്തിന് കേരളം സാക്ഷിയായിട്ടുണ്ട്. എങ്കിലും വിദ്യാഭ്യാസത്തിലൂടെ മാത്രമേ മുന്നേറ്റം സാധ്യമാകൂ എന്ന തിരിച്ചറിവ് യുവതലമുറയെ മാറി ചിന്തിപ്പിച്ചിട്ടുണ്ട്. അവർ ഇന്ന് ഉന്നത വിദ്യാഭ്യാസം നേടുകയെന്ന ലക്ഷ്യത്തിൽ മുന്നേറ്റം നടത്തുന്നത് നാളെയുടെ പ്രതീക്ഷയാണ്.


മുത്തങ്ങ സമരത്തിന്റെ ഓർമകൾ 20 വർഷം പിന്നിടുമ്പോൾ ഗോത്ര മഹാസഭ പുതിയൊരു രാഷ്ട്രീയ മുന്നേറ്റത്തിന് ഒരുങ്ങുകയാണെന്നതും പ്രതീക്ഷകളാണ്. ആദിവാസികൾ, ദലിതർ, മത്സ്യത്തൊഴിലാളികൾ, തോട്ടം തൊഴിലാളികൾ തുടങ്ങിയവരെ കൂടെ നിർത്തി സമ്മർദ ശക്തിയായി നിലകൊള്ളുന്ന തരത്തിലുള്ള രാഷ്ട്രീയ മുന്നേറ്റത്തിനാവും ഗോത്ര മഹാസഭയുടെ ലക്ഷ്യം. അത് വരുംനാളുകളിൽ കേരളത്തിന്റെ ഭരണം ആർക്കെന്ന് നിശ്ചയിക്കാൻ പോലും കരുത്തുള്ളതാകുമെന്നത് തീർച്ചയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago