എ.എന്‍ ഷംസീറിന്റെ ഭാര്യയുടെ നിയമനം ഹൈക്കോടതി തടഞ്ഞു
കൊച്ചി: സി.പി.എം നേതാവ് എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യയെ കണ്ണൂര്‍ സര്‍വകലാശാല എച്ച്.ആര്.ഡി സെന്ററില്‍ അസി.പ്രൊഫസര്‍ തസ്തികയില്‍ നിയമിക്കാനുള്ള നീക്കം ഹൈക്കോടതി മെയ് ഏഴു വരെ തടഞ്ഞു.
ഷംസീറിന്റെ ഭാര്യ ഡോ.ഷഹലയടക്കം 30 പേരുടെ അഭിമുഖ പരീക്ഷയാണ് ഏപ്രില്‍ 16ന് നടന്നത്. ഷംസീറിന്റെ ഭാര്യ ഷഹലയെ മാനദണ്ഡം മറികടന്ന് നിയമിക്കാന്‍ നീക്കണമുണ്ടെണ്ടന്ന് കാണിച്ച് ഉദ്യോഗാര്‍ഥിയായ ഡോ. എം.പി ബിന്ദുവാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
നേരത്തെ, ഷംസീറിന്റെ ഭാര്യയെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമിക്കാന്‍ നീക്കമുണ്ടെന്ന പരാതിയില്‍ ഗവര്‍ണര്‍ വി.സിയോട് വിശദീകരണം തേടിയിരുന്നു. സേവ് യൂനിവേഴ്സിറ്റി കാംപയിന് കമ്മിറ്റി ഗവര്‍ണര്‍ക്ക് നല്കിയ പരാതിയിന്മേലാണ് നടപടി.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കേ തിരക്കിട്ട് ഓണ്‍ലൈന്‍ അഭിമുഖം നടത്തി ഷംസീറിന്റെ ഭാര്യയെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് സ്ഥിരം നിയമിക്കാന്‍ ശ്രമം നടന്നുവെന്നാണ് പരാതി.കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ഡോ. ഷഹലയെ നിയമിച്ച ഉത്തരവും ഹൈക്കോടതി മുന്‍പു റദ്ദാക്കിയിരുന്നു. ഈ കേസില്‍ ഒന്നാം റാങ്കുകാരിക്ക് നിയമനം നല്‍കാതെ രണ്ടണ്ടാം റാങ്കുകാരിയായ ഷഹലയ്ക്കു നല്കിയ നിയമനമാണ് പരാതിയെ തുടര്‍ന്നു മുന്‍പു റദ്ദാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."