കോട്ടയം മുന്‍സിപ്പാലിറ്റിയിലെ അവിശ്വാസ പ്രമേയം; ബി.ജെ.പി വിട്ടുനിന്നു; എല്‍.ഡി.എഫ് അവിശ്വാസം പാളി
കോട്ടയം: കോട്ടയം നഗരസഭാ അധ്യക്ഷക്കെതിരെ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും ബി.ജെ.പി വിട്ടുനില്‍ക്കും. സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ തിങ്കളാഴ്ച്ച രാവിലെയാണ് ബി.ജെ.പി നിലപാട് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
നേരത്തെ കോണ്‍ഗ്രസ് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ ബി.ജെ.പിയുടെ നിലപാട് നിര്‍ണായകമായിരുന്നു. ഇതോടെ ഇടത് അവിശ്വാസ പ്രമേയം തള്ളിപ്പോകുമെന്ന് ഉറപ്പായി.
പഞ്ചായത്തിരാജ് നിയമമനുസരിച്ച് ഒരു അവിശ്വാസ പ്രമേയം പാസാകണമെങ്കില്‍ കൗണ്‍സിലിലെ ആകെ അംഗസംഖ്യയുടെ പകുതിയേക്കാള്‍ ഒരു അംഗം കൂടി അവിശ്വാസത്തെ പിന്തുണച്ച് വോട്ട് ചെയ്യണം. കോട്ടയം നഗരസഭയിലെ 52 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് 21 ഉം എല്‍ഡിഎഫിന് ഇരുപത്തിരണ്ടുമാണ് അംഗബലം. എട്ട് അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. പഞ്ചായത്തിരാജ് നിയമമനുസരിച്ച് ഒരു അവിശ്വാസ പ്രമേയം പാസാകണമെങ്കില്‍ കൗണ്‍സിലിലെ ആകെ അംഗസംഖ്യയുടെ പകുതിയേക്കാള്‍ ഒരു അംഗം കൂടി അവിശ്വാസത്തെ പിന്തുണച്ച് വോട്ട് ചെയ്യണം.
27 അംഗങ്ങള്‍ സഭയില്‍ എത്തിയാല്‍ മാത്രമേ യോഗം ആരംഭിക്കാന്‍ കഴിയുമായിരുന്നുള്ളൂ.. ഇപ്പോഴത്തെ സ്ഥിതിയില്‍ ബി.ജെ.പി. അംഗങ്ങള്‍കൂടി കൗണ്‍സിലില്‍ ഹാജരായാല്‍ മാത്രമേ യോഗം ചേരാനാകൂ. അവര്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോട ക്വാറം തികയാതെ യോഗം പിരിയും.
വീണ്ടും അവിശ്വാസപ്രമേയം കൊണ്ടുവരണമെങ്കില്‍ എല്‍.ഡി.എഫിന് ഇനി ആറുമാസം കാത്തിരിക്കണം. അതിനുമുന്പായി അംഗം മരിച്ച വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും. ഇവിടെ വിജയം യു.ഡി.എഫിനൊപ്പമായാല്‍ വീണ്ടും കൗണ്‍സിലില്‍ യു.ഡി.എഫ്., എല്‍.ഡി.എഫ്. അംഗബലം ഒരുപോലെയാകും.
ബിന്‍സി സെബാസ്റ്റ്യനെതിരേ എല്‍.ഡി.എഫ്. കൊണ്ടുവരുന്ന രണ്ടാം അവിശ്വാസമാണിത്. ആദ്യതവണ അവിശ്വാസം പാസായി ബിന്‍സി രാജിവെച്ചിരുന്നുവെങ്കിലും പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും നറുക്കെടുപ്പിലൂടെ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."