HOME
DETAILS
MAL
മധ്യപ്രദേശിൽ മുസ്്ലിംകളുടെ വീടുപൊളിക്കൽ തടയണമെന്ന് ആംനെസ്റ്റി
backup
April 15 2022 | 06:04 AM
ഭോപ്പാൽ
മധ്യപ്രദേശിലെ ഖാർഗോണിൽ മുസ് ലിംകളുടെ വീടുകളും കടകളും ജെ.സി.ബി ഉപയോഗിച്ച് തകർക്കുന്നത് തടയണമെന്ന് ആംനെസ്റ്റി ഇന്റർനാഷനൽ ഇന്ത്യ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഏതാനും ദിവസം മുൻപ് ഖാർഗോണിൽ രാമനവമി സംഘർഷത്തെ തുടർന്ന് വീടുകൾ പൊളിച്ചിരുന്നു.
രാമനവമിക്കിടെ കല്ലെറിഞ്ഞവരുടെ വീടാണ് ഒരു സംഘം തകർത്തതെന്നാണ് പൊലിസ് നൽകുന്ന വിശദീകരണം. എന്നാൽ, ഖാർഗോൺ ജില്ലാ കലക്ടറുടെ വിശദീകരണ പ്രകാരം പൊളിക്കുന്ന വീടുകൾ സർക്കാരിന്റെ കൈയേറ്റം തടയൽ പദ്ധതിയുടെ ഭാഗമാണ്. അതേസമയം, പൊളിക്കപ്പെട്ട വീടുകളിൽ ഏറെയും മുസ് ലിംകളുടേതാണെന്ന് ആംനെസ്റ്റി ഇന്റർനാഷനൽ ഇന്ത്യ ചെയർമാൻ ആകാർ പട്ടേൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."