മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ തീപിടിത്തം; നാല് മരണം
മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര് മരിച്ചു. മുംബൈയില്‍ നിന്ന് 28 കിലോ മീറ്റര്‍ അകലെ കൗസയിലെ പ്രൈം ക്രിട്ടികെയര്‍ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 3.40ഓടെയാണ് സംഭവം. മൂന്ന് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്.
20 രോഗികളെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടുത്തി. ഇതില്‍ ആറ് പേര് ഐ.സി.യുവില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടവരായിരുന്നു. ആശുപത്രിയുടെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ കൊവിഡ് രോഗികളാരും ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നില്ല.
അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരമായി മഹാരാഷ്ട്ര സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം വീതവും നല്‍കും.
അപകട കാരണം വ്യക്തമല്ല. സംഭവ ത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."