കെ.എസ്.ആര്‍.ടി.സിയുടെ സ്വിഫ്റ്റ് അപകടം വീണ്ടും; താമരശ്ശേരി ചുരത്തില്‍ ഭിത്തിയിലിടിച്ചു
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ് അപകടം വീണ്ടും. താമരശേരി ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ് ഭിത്തിയിലിടിച്ചു. സുല്‍ത്താന്‍ ബത്തേരി-തിരുവനന്തപുരം ഡീലക്സ് ഏയര്‍ ബസാണ് താമരശേരി ചുരത്തില്‍ ഭിത്തിയിലിടിച്ചത്.
ഇന്നലെ രാത്രി എട്ടാം വളവിലെ ഭിത്തിയിലാണ് ബസിടിച്ചത്. താമരശേരി ചുരത്തിലെ ആറാം വളവില്‍ ഇന്നലെ തിരുവനന്തപുരം - മാനന്തവാടി കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസും അപകടത്തില്‍പ്പെട്ടിരുന്നു.
നേരത്തെ അപകടത്തില്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി- സ്വിഫ്റ്റ് ബസിലെ താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടിരുന്നു. സ്വിഫ്റ്റ് സര്‍വ്വീസുകള്‍ തുടങ്ങി ആദ്യ 24 മണിക്കൂറിനുള്ളിലാണ് രണ്ട് അപകടങ്ങളും നടന്നിരുന്നത്. തിരുവനന്തപുരം കല്ലമ്പലത്തും മലപ്പുറം ചങ്കുവട്ടിയിലുമാണ് അപകടമുണ്ടായത്.
ഓടിത്തുടങ്ങിയതുമുതല്‍ അപകടങ്ങളുടെയും അസ്വാരസ്യങ്ങളുടെയും നടുവിലാണ് കെ.എസ്.ആര്‍.ടി.സിയുടെ സ്വിഫ്റ്റ് ബസ് സര്‍വീസുകള്‍. അപകട പരമ്പരകള്‍ വാര്‍ത്തയായതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ സി.പി.എം അനുകൂലികളായവര്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."