HOME
DETAILS
MAL
ലൈഫ് മിഷന് കോഴ: ശിവശങ്കറിന്റെ പങ്ക് വിചാരിച്ചതിലും വലുതെന്ന് ഇ.ഡി; കസ്റ്റഡി കാലാവധി നീട്ടി
backup
February 20 2023 | 09:02 AM
എറണാകുളം: ലൈഫ് മിഷന് കോഴക്കേസില്‍ അറസ്റ്റിലായ എം. ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നാല് ദിവസം കൂടി നീട്ടി. 5 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു. കോഴക്കേസില്‍ ശിവശങ്കറിന്റെ പങ്ക് വിചാരിച്ചതിലും വലുതാണെന്ന് ഇഡി കോടതിയെ അറിയിച്ചു. വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന ഇ.ഡിയുടെ ആവശ്യം അംഗീകരിച്ച കോടതി നാലു ദിവസം കൂടി ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടു.
അതേസമയം, ലൈഫ് മിഷന് കോഴ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി വീണ്ടും വിളിച്ചുവരുത്തും.ശിവശങ്കറിന്റെയും സ്വപ്നയുടെയും വാട്സ് ആപ്പ് ചാറ്റുകളിലെ പരാമര്‍ശങ്ങളില്‍ വ്യക്തത തേടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."