വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ ആള്‍ക്കൂട്ടത്തില്‍ മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയെന്ന് അമേരിക്ക
വാഷിങ്ടണ്‍: കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്ക് മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാന്‍ അനുവാദം നല്‍കി അമേരിക്ക. വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ ആള്‍ക്കൂട്ടത്തില്‍ മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പൊതുസ്ഥലങ്ങള്‍, സിനിമ തിയേറ്റര്‍, ഷോപ്പിങ് മാളുകള്‍ തുടങ്ങി ആള്‍ക്കൂട്ടത്തിനിടയില്‍ മാസ്‌ക് നിര്‍ബന്ധമാണെന്ന് യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി) അറിയിച്ചു. അതുപോലെ അടച്ചിട്ട മുറിക്കുള്ളില്‍ നടക്കുന്ന പരിപാടികള്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. വാക്‌സിന്‍ ഡോസുകള്‍ പൂര്‍ണമായും സ്വീകരിച്ച് രണ്ടാഴ്ച പിന്നിട്ടവര്‍ക്കാണ് ഇളവു ബാധകമെന്നും സി.ഡി.സി പുറത്തുവിട്ട ഉത്തരവില്‍ പറയുന്നു. യു.എസില്‍ പ്രായപൂര്‍ത്തിയായ പൗരന്മാരില്‍ പകുതിയിലധികം പേരും ആദ്യ ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെയാണ് അധികൃതര്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്തിയത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള ആദ്യ പടിയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങളെന്നും സി.ഡി.സിയുടെ പ്രസ്താവനയില്‍ പറയുന്നു.
വാക്‌സിനേഷന്‍ പ്രക്രിയ ആരംഭിച്ചതിനു പിന്നാലെ യു.എസില്‍ കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവു വന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. 32.2 ദശലക്ഷം പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."