വിവാഹാഭ്യര്‍ഥന നിരസിച്ചതിന് 16 കാരിയെ കത്തികൊണ്ട് കുത്തി, മുടിയില്‍ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച് 47 കാരന്‍
റായ്പൂര്‍: വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് പതിനാറുകാരിയെ കത്തികൊണ്ട് കുത്തി 47 കാരന്‍. ചത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരിലാണ് സംഭവം. പെണ്‍കുട്ടിയെ ആക്രമിച്ച പ്രതി ഓംകാര്‍ തിവാരി എന്നയാളെ പൊലിസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
ശനിയാഴ്ച്ച രാത്രിയിലാണ് സംഭവം. പെണ്‍കുട്ടിയെ കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം മുടിയില്‍ കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. തുടര്‍ന്ന് പൊലിസ് അന്വേഷണം നടത്തുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
പെണ്‍കുട്ടി ജോലി ചെയ്തിരുന്ന പലചരക്ക് കടയുടെ ഉടമയാണ് ഓംകാര്‍ തിവാരി. ഇവിടെ ജോലി ചെയ്തിരുന്ന സമയത്ത് ഇയാള്‍ പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ ഇത് നിരസിച്ച പെണ്‍കുട്ടി ഇവിടത്തെ ജോലി ഉപേക്ഷിച്ചു.
47 year old Hindu man stabs a 16 year old girl and drags her through the roads of Raipur #India for declining his marriage proposal. pic.twitter.com/fmQ7gWkTVy
— Monsieur Larkin ♘ (@Hakicat) February 19, 2023
പിന്നീട് മദ്യപിച്ച് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഓംകാര്‍ പെണ്‍കുട്ടിയെ പിടികൂടി കത്തികൊണ്ട് കുത്തുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ പെണ്‍കുട്ടിയുടെ മുടിയില്‍ കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴക്കുകയായിരിന്നു. നാട്ടുകാരില്‍ ഒരാളാണ് പൊലിസില്‍ വിവരമറിയിച്ചത്. സംഭവത്തില്‍ പൊലിസ് അന്വേഷണം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."