വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറിയ കേസില്‍ അര്ജുന് ആയങ്കി റിമാന്‍ഡില്‍
തൃശൂര്‍: അര്ജുന് ആയങ്കിയും ജയിലിലേക്ക്. വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറി ജോലി തടസ്സപ്പെടുത്തിയ കേസില്‍ അര്ജുന് ആയങ്കി റിമാന്‍ഡില്‍. തൃശ്ശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. കേസില്‍ 354,356 വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസമാണ് കോട്ടയം റെയില്‍വേ പൊലിസ് അര്ജുന് ആയെങ്കിക്ക് എതിരെ കേസ് എടുത്തത്. കോകേസ് പിന്നീട് തൃശ്ശൂരിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുക ആയിരുന്നു.
ഗാന്ധിധാമില്‍ നിന്നു നാഗാര്‍കോവിലേക്ക് സെക്കന്റ് ക്ലാസ്സ് ടിക്കറ്റുമായി കയറിയ അര്ജുന് സ്ലീപ്പര്‍ ക്ലാസ്സില്‍ യാത്ര ചെയ്തത് വനിതാ ടി.ടി ചോദ്യം ചെയ്തിരുന്നു. കേസില്‍ അര്ജുന് ആയെങ്കിയെ പതിനാല് ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. മെഡിക്കല്‍ പരിശോധനക്ക് ശേഷം തൃശ്ശൂര്‍ സബ് ജയിലിലേക്ക് കൊണ്ട് പോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."